Saturday, September 22nd, 2018

2018 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റ് ആഗോള വിപണിയില്‍ എത്തി..

ആഗോള അവതരണത്തിന് പിന്നാലെ പുതിയ എന്‍ഡവര്‍ എസ്യുവി ഇന്ത്യയില്‍ എത്തും

Published On:May 18, 2018 | 11:09 am

പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റ് ആഗോള വിപണിയില്‍ എത്തിക്കഴിഞ്ഞു. ഇനി ഫെയ്സ്ലിഫ്റ്റ് ഇന്ത്യയിലേക്ക് ഉടന്‍ എത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ആഗോള അവതരണത്തിന് പിന്നാലെ പുതിയ എന്‍ഡവര്‍ എസ്യുവി ഇന്ത്യയില്‍ എത്തും. പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ആദ്യം ഓസ്ട്രേലിയയില്‍ വില്‍പനയ്ക്കെത്തും. ശേഷം ആസിയാന്‍ രാജ്യങ്ങളിലും.
രൂപത്തിലും ഭാവത്തിലും മാറ്റങ്ങളോടെയാണ് എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റിന്റെ വരവ്. ഹെഡ്ലാമ്പുകളില്‍ പുതുമയുണ്ട്. എന്‍ഡവര്‍ ഫെയ്സ്ലിഫിറ്റിന്റെ ടെയില്‍ലാമ്പ് ഘടനയും ബമ്പര്‍ ശൈലിയും കമ്പനി പുതുക്കിയിട്ടുണ്ട്. 20 ഇഞ്ച് അലോയ് വീലുകളാണ് എസ്യുവിയില്‍. അകത്തളവും ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഫോര്‍ഡ് SYNC3 ഫീച്ചറോടെയുള്ള പുത്തന്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അകത്തളത്തെ ആകര്‍ഷണമാക്കും. പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍ സാങ്കേതികതയുള്ള ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനവും എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റില്‍ സവിശേഷതയാണ്.
ഫോര്‍ഡ് റേഞ്ചര്‍ പിക്കപ്പ് ട്രക്കില്‍ നിന്നും കടമെടുത്ത 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് എസ്യുവിയുടെ വരവ്. രണ്ടു ട്യൂണിംഗ് പതിപ്പുകള്‍ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുണ്ട്. 117 bhp കരുത്തും 420 Nm torquem ആദ്യ പതിപ്പ് പരമാവധി സൃഷ്ടിക്കും. ട്വിന്‍ ടര്‍ബ്ബോ പതിപ്പിന് 210 bhp കരുത്തും 500 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാനാവും. പത്തു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. എന്നാല്‍, ഇന്ത്യന്‍ പതിപ്പിന് നിലവിലുള്ള 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെ എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റില്‍ തുടരും. 2.2 ലിറ്റര്‍ എഞ്ചിന് 158 bhp കരുത്തും 385 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 197 bhp കരുത്തും 470 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. നിലവില്‍ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് എന്‍ഡവറില്‍.

LIVE NEWS - ONLINE

  • 1
    32 mins ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    1 hour ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    4 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    6 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    6 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    7 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    9 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    9 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    9 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള