Friday, May 25th, 2018

പുതിയ ഫോര്‍ഡ് ആസ്പൈര്‍ ഫെയ്സ്ലിഫ്റ്റ് ഉടന്‍ എത്തും..

ജൂണില്‍ പുതിയ ആസ്പൈര്‍ ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ എത്തും

Published On:May 8, 2018 | 2:09 pm

2018 ഫോര്‍ഡ് ആസ്പൈര്‍ ഫെയ്സ്ലിഫ്റ്റിന് ഉടന്‍ വിപണിയിലേക്ക്. ജൂണില്‍ പുതിയ ആസ്പൈര്‍ ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ എത്തും. ഡീലര്‍മാരിലേക്ക് പുതിയ ആസ്പൈര്‍ ഫെയ്സ്ലിഫ്റ്റിനെ എത്തിക്കാനുള്ള തിരക്കിലാണ് ഫോര്‍ഡ്. ഔദ്യോഗിക അവതരണത്തിന് മുമ്പെ ഔദ്യോഗിക ഡീലര്‍ഷിപ്പുകളില്‍ ആസ്പൈര്‍ ഫെയ്സ്ലിഫ്റ്റ് എത്തും. നിരവധി മാറ്റങ്ങളോടെയാണ് പുതിയ സെഡാന്‍ എത്തുകയെന്ന് റിപ്പോര്‍ട്ട്. പരിഷ്‌കരിച്ച മുഖമായിരിക്കും ഇതിന്.
പുതിയ അലോയ് വീലുകള്‍ക്ക് ഒപ്പമായിരിക്കും പുതിയ ആസ്‌പൈര്‍ സെഡാന്‍ എത്തുന്നത്. അകത്തളത്തെ പറ്റി പറയുവാണെങ്കില്‍, പുതിയ SYNC3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം കാറിലുണ്ടാകും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ടാകും.
പുതിയ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനിലാണ് ഫോര്‍ഡ് ആസൈപര്‍ എത്തുക. എഞ്ചിന് പരമാവധി 95 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കാനാവും. കൂടാതെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ആസ്പൈര്‍ ഫെയ്സ്ലിഫ്റ്റില്‍ പ്രതീക്ഷിക്കാം. 99 bhp കരുത്തും 215 Nm torque ഉത്പാദിപ്പിക്കുന്നതാകും ഡീസല്‍ എഞ്ചിന്‍.

LIVE NEWS - ONLINE

  • 1
    1 min ago

    ഭര്‍തൃമതിയെ മയക്കി കിടത്തി പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്

  • 2
    5 mins ago

    ഹൈക്കോടതി നടപടികളില്‍ അതൃപ്തി അറിയിച്ച് ജസ്റ്റിസ് കമാല്‍പാഷ

  • 3
    33 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 4
    43 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 5
    1 hour ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു

  • 6
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 7
    1 hour ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 8
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

  • 9
    2 hours ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ