ഫുട്ബാള്‍ താരം സി. ജാബിര്‍ വാഹനാപകടത്തില്‍ മരിച്ചു

Published:December 5, 2016

c-jabir-football-player-full-01

 

 

 

മലപ്പുറം:മുന്‍ ഇന്റര്‍നാഷനല്‍ ഫുട്ബാള്‍ താരം സി. ജാബിര്‍ (44) വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മുസ്ലിയാരങ്ങാടിയിലായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന ഇദ്ദേഹം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
എം.എസ്.പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായ ജാബിര്‍ അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയാണ്. പ്രതിരോധ നിരയിലെ താരമായ ഇദ്ദേഹം ഇന്ത്യക്കായി 94ലെ നെഹ്‌റു കപ്പ് ഫുട്ബാളിലടക്കം കളിക്കാനിറങ്ങിയിട്ടുണ്ട്. 1991, 92 വര്‍ഷങ്ങളില്‍ ഫെഡറേഷന്‍ കപ്പ് നേടിയ കേരള പോലീസ് ടീമംഗമാണ്. 90കളിലെ കേരള പോലീസ് ടീമിന്റെ പ്രധാന താരങ്ങളിലൊരാളായിരുന്നു ജാബിര്‍. 94, 95, 96 വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ഐ.എം. വിജയന്‍, സി.വി. പാപ്പച്ചര്‍, ഷറഫലി, സത്യന്‍ തുടങ്ങിയവര്‍ക്കൊപ്പം പോലീസ് ടീമിലെ കളിക്കാരനായിരുന്നു.
പിതാവ്: ചെമ്പകത്ത് മുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: നസീറ.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.