Thursday, November 15th, 2018

പാദങ്ങളെ ശ്രദ്ധിച്ചാല്‍

പാദ രോഗങ്ങളെ കുറിച്ച്‌ പലര്‍ക്കും വലിയ ധാരണയില്ല. പാദങ്ങളെ അല്‍പ്പം ശ്രദ്ധിച്ചാല്‍ രോഗ വരാതെ നോക്കാം. ഇന്ത്യയില്‍ ഏതാണ്ട്‌ 30 ദശലക്ഷം ആളുകളിലും പ്രമേഹരോഗമുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. പ്രമേഹരോഗികളില്‍ വളരെ സങ്കീര്‍ണമായി കാണുന്ന രോഗാവസ്ഥ പാദങ്ങളില്‍ വ്രണങ്ങളുണ്ടാകുകയാണ്‌. അല്‍പ്പം ശ്രദ്ധിച്ചാല്‍ രോഗത്തില്‍ നിന്നും ആശ്വാസം നേടുകയും ചെയ്യാം. ഇതില്‍ 15% പേര്‍ക്കും ജീവിതത്തില്‍ ഒരു തവണയെങ്കിലും പാദങ്ങളില്‍ വ്രണങ്ങളുണ്ടാകും. കാലുകള്‍ മുറിക്കേണ്ടി വരുന്നവരില്‍ 85% പേര്‍ക്കും രോഗം തുടങ്ങുന്നത്‌ ചെറിയ വ്രണങ്ങളില്‍ നിന്നുമാണ്‌. വ്രണങ്ങള്‍ ഉണ്ടാവുക, സ്‌പര്‍ശനശേഷി … Continue reading "പാദങ്ങളെ ശ്രദ്ധിച്ചാല്‍"

Published On:Jul 1, 2013 | 12:25 pm

foot care fullപാദ രോഗങ്ങളെ കുറിച്ച്‌ പലര്‍ക്കും വലിയ ധാരണയില്ല. പാദങ്ങളെ അല്‍പ്പം ശ്രദ്ധിച്ചാല്‍ രോഗ വരാതെ നോക്കാം. ഇന്ത്യയില്‍ ഏതാണ്ട്‌ 30 ദശലക്ഷം ആളുകളിലും പ്രമേഹരോഗമുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. പ്രമേഹരോഗികളില്‍ വളരെ സങ്കീര്‍ണമായി കാണുന്ന രോഗാവസ്ഥ പാദങ്ങളില്‍ വ്രണങ്ങളുണ്ടാകുകയാണ്‌. അല്‍പ്പം ശ്രദ്ധിച്ചാല്‍ രോഗത്തില്‍ നിന്നും ആശ്വാസം നേടുകയും ചെയ്യാം. ഇതില്‍ 15% പേര്‍ക്കും ജീവിതത്തില്‍ ഒരു തവണയെങ്കിലും പാദങ്ങളില്‍ വ്രണങ്ങളുണ്ടാകും. കാലുകള്‍ മുറിക്കേണ്ടി വരുന്നവരില്‍ 85% പേര്‍ക്കും രോഗം തുടങ്ങുന്നത്‌ ചെറിയ വ്രണങ്ങളില്‍ നിന്നുമാണ്‌.
വ്രണങ്ങള്‍ ഉണ്ടാവുക, സ്‌പര്‍ശനശേഷി കുറയുക, രക്തയോട്ടം കുറയുക, അണുബാധ ഉണ്ടാവുക, നിറവ്യത്യാസം വരിക തുടങ്ങിയവിയിലൂടെയാണ്‌ പാദരോഗത്തിന്റെ തുടക്കം. പ്രമേഹ രോഗികളില്‍ ഈ പ്രശ്‌നങ്ങള്‍ കൂടുതലായും കണ്ടു വരുന്നു. പലപ്പോഴും കാലുകള്‍ മുറിച്ചുമാറ്റേണ്ട അവസ്ഥയും വരാറുണ്ട്‌.
പ്രമേഹരോഗികളില്‍ പാദ രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്‌ പ്രധാനമായും മൂന്നു കാരണങ്ങള്‍ കൊണ്ടാണ്‌. ഞരമ്പ്‌ രോഗം, രക്തയോട്ടം കുറയുക, അണുബാധ എന്നിവയാണിവ.
ഞരമ്പ്‌രോഗം നിമിത്തം പാദങ്ങളിലെ സ്‌പര്‍ശന ശേഷി കുറയുകയും പാദങ്ങള്‍ വിയര്‍ക്കാതെയിരിക്കുകയും ചെയ്യുന്നു. വരണ്ട കാലുകളില്‍ വിള്ളലുകളും വ്രണങ്ങളും ഉണ്ടാകുന്നു. രക്തക്കുഴലുകളിലെ തകരാര്‍ പാദങ്ങളില്‍ ശരിയായ അളവില്‍ രക്തം എത്തുന്നതിന്‌ തടസ്സമാകുന്നു. മതിയായ രക്തയോട്ടമില്ലെങ്കില്‍ വ്രണങ്ങള്‍ ശരിയായി ഉണങ്ങില്ല. വ്രണങ്ങളില്‍ തീവ്രമായ അണുബാധ ഉണ്ടെങ്കില്‍ രക്തയോട്ടം പൂര്‍ണ്ണമായി തടസ്സപ്പെടുകയോ ചെയ്‌താല്‍ കാലുകള്‍ മുറിച്ചുമാറ്റേണ്ടി വരും. സ്‌പര്‍ശന ശേഷി കുറഞ്ഞിട്ടുണ്ടോ എന്ന്‌ സ്വയം പരിശോധിക്കുവാന്‍ സാധിക്കും. ആശുപത്രിയില്‍ വച്ച്‌ ചെയ്യുന്ന ചില ലളിത പരിശോധനകളിലൂടെ സ്‌പര്‍ശനശേഷി അറിയുവാന്‍ സാധിക്കും. നൈലോണ്‍ നിര്‍മ്മിത നൂല്‌ പാദങ്ങളിലെ വിവിധ ഭാഗങ്ങളില്‍ തൊട്ടശേഷം സ്‌പര്‍ശനം അറിയുന്നുണ്ടോ എന്ന്‌ പരിശോധിക്കുക. പാദങ്ങളില്‍ വ്രണം ഉണ്ടാകുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന അവസ്ഥകളായ വിള്ളല്‍, വരണ്ടചര്‍മ്മം തുടങ്ങിയവ ഉണ്ടോ എന്നും പരിശോധനയില്‍ തിരിച്ചറിയും.
പാദങ്ങളില്‍ വ്രണമോ പോറലോ ഉണ്ടായാല്‍ ആന്റിസെപ്‌റ്റിക്‌ ക്രീം പുരട്ടണം. എത്ര ചെറിയ മുറിവും ഭാവിയില്‍ ഗുരുതരമാകാം എന്നുള്ളത്‌ കൊണ്ട്‌ തുടക്കത്തില്‍ തന്നെ ചികിത്സിക്കുവാന്‍ ശ്രദ്ധിക്കണം.
രോഗങ്ങള്‍ വന്നു ചികല്‍സിക്കുന്നതിലും നല്ലത്‌ രോഗ വരാതെ നോക്കുക എന്നതുതന്നെ. ലളിതമായ ചില വഴികളിലൂടെ പാദരോഗം ഏതാണ്ട്‌ പൂര്‍ണമായി തന്നെ പ്രതിരോധിക്കുവാന്‍ സാധിക്കും. പാദരോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന്‌ പ്രമോഹരോഗികള്‍ മനസിലാക്കുന്നതാണ്‌ പ്രധാനം.
പ്രതിരോധ മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും പ്രധാനം ശരിയായ പാദരക്ഷ ഉപയോഗിക്കുക എന്നതാണ്‌. ചെരുപ്പ്‌ ഉപയോഗിക്കാതെ വീടിനകത്തും പുറത്തും നടക്കുവാന്‍ പാടില്ല. പാദങ്ങള്‍ക്ക്‌ അനുയോജ്യമായ ശരിയായ പാദരക്ഷ ഉപയോഗിക്കേണ്ടതുണ്ട്‌. ഹൈ ഹീല്‍ ഒഴിവാക്കണം. അളവ്‌ ചെറുതോ, വലുതോ ആകുവാന്‍ പാടില്ല.
കഴിവതും മറ്റൊരു ആളുടെ സഹായത്തോടെ വേണം നഖം മുറിക്കുവാന്‍. കുളി കഴിഞ്ഞശേഷം വേണം നഖം മുറിക്കുവാന്‍. ഈ സമയം നഖം താരതമ്യേന നേര്‍ത്തതായിരിക്കും.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    8 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    9 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    13 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി