Wednesday, November 14th, 2018

പാദം വിണ്ടുകീറുന്നത് സൂക്ഷിക്കണം

          പാദങ്ങളില്‍ ഉണ്ടാകുന്ന വിള്ളലുകള്‍ ആണ് പാദം വിള്ളല്‍ (cracked heels). സാധാരണയായി ഇവ പാദങ്ങളില്‍ ഏറ്റവും പുറമെയുള്ള തൊലിയില്‍ ആണ് കണ്ടുവരുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് പാദത്തിലെ തൊലി കൂടുതല്‍ കട്ടിയുള്ളതും വരണ്ടതുമാണ്. ത്വക്കിന് നനവ് കൊടുക്കുന്ന ഓയില്‍ ഗ്‌ളാന്‍ഡ്‌സ് ഈ ഭാഗങ്ങളിലില്ല തന്നെ. എന്നാല്‍, ഈ ഭാഗത്ത് നനവ് നിലനിര്‍ത്താന്‍ നൂറുകണക്കിന് സ്വേദഗ്രന്ഥികളുണ്ട്. പാദങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാത്തവരിലും പ്രമേഹ രോഗികളിലും അത്‌ലറ്റ്‌സ് ഫൂട്ട് ഉള്ളവരിലും കാല്‍ വിള്ളല്‍ … Continue reading "പാദം വിണ്ടുകീറുന്നത് സൂക്ഷിക്കണം"

Published On:Mar 7, 2014 | 4:59 pm

Crack Foot

 

 

 

 

 

പാദങ്ങളില്‍ ഉണ്ടാകുന്ന വിള്ളലുകള്‍ ആണ് പാദം വിള്ളല്‍ (cracked heels). സാധാരണയായി ഇവ പാദങ്ങളില്‍ ഏറ്റവും പുറമെയുള്ള തൊലിയില്‍ ആണ് കണ്ടുവരുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് പാദത്തിലെ തൊലി കൂടുതല്‍ കട്ടിയുള്ളതും വരണ്ടതുമാണ്. ത്വക്കിന് നനവ് കൊടുക്കുന്ന ഓയില്‍ ഗ്‌ളാന്‍ഡ്‌സ് ഈ ഭാഗങ്ങളിലില്ല തന്നെ. എന്നാല്‍, ഈ ഭാഗത്ത് നനവ് നിലനിര്‍ത്താന്‍ നൂറുകണക്കിന് സ്വേദഗ്രന്ഥികളുണ്ട്.
പാദങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാത്തവരിലും പ്രമേഹ രോഗികളിലും അത്‌ലറ്റ്‌സ് ഫൂട്ട് ഉള്ളവരിലും കാല്‍ വിള്ളല്‍ സര്‍വസാധാരണമാണ്. കാലിലെ വിരലുകള്‍ക്കിടയിലുണ്ടാകുന്ന പൂപ്പല്‍ രോഗമാണ് അത്‌ലറ്റ്‌സ് ഫൂട്ട് എന്ന രോഗം. ഒരുതരം ഫംഗസ് ആണ് രോഗ കാരണം.
കാലിലെ വിള്ളല്‍ ചിലരില്‍ ലഘുവായും ചിലരില്‍ കുറച്ചുകാലം മാത്രവും മറ്റു ചിലരില്‍ വളരെ കൂടിയ രീതിയിലും കണ്ടുവരുന്നുണ്ട്.
സാധാരണയായി ഏറ്റവും ഉപരിതലത്തിലുള്ള വിള്ളലുകള്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍, ആഴത്തിലുള്ള വിള്ളലുകള്‍ വേദന ഉണ്ടാക്കുന്നു. വിള്ളലുകളിലൂടെ രക്തം വരുന്ന അവസ്ഥ സംജാതമായാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴിവെക്കാറുണ്ട്. രോഗപ്രതിരോധശേഷി കുറവുള്ളവരിലും പ്രമേഹരോഗികളിലും ഇത്തരം വിള്ളലിലൂടെ അണുബാധയുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും രോഗിയെ അത് മറ്റു രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം.
കുട്ടികളില്‍ ഈ അസുഖം സര്‍വസാധാരണമാണ്. പാദങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാത്തതും രോഗം ഉണ്ടായതിനുശേഷം ഈ അശ്രദ്ധ തുടരുന്നതുമൂലവും നേര്‍ത്ത വിള്ളലുകളില്‍ പൊടിയും ചളിയും നിറഞ്ഞ് അസുഖം മൂര്‍ച്ഛിക്കുകയാണ് ഉണ്ടാവുക.
അധികനേരം നിന്ന് ജോലിചെയ്യുക, പരുപരുത്ത പ്രതലത്തില്‍ ഏറെനേരം നില്‍ക്കുക, അമിതവണ്ണം തുടങ്ങിയവയും നേരത്തേ സൂചിപ്പിച്ചതുപോലെ തൊലിയിലുണ്ടാകുന്ന അമിതവരള്‍ച്ചയും ചൊറിച്ചിലും ഒക്കെ ഇതിന്‍ഖെ കാരണങ്ങളാണ്. അധികം ചൂടുള്ള വെള്ളത്തിലെ കുളി, പിറകുവശം തുറന്ന പാദുകങ്ങള്‍ ഉപയോഗിക്കുക, സോറിയാസിസ്, എക്‌സിമ തുടങ്ങിയ ത്വഗ്രോഗങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍ എന്നിവയും രോഗ കാരണങ്ങളില്‍പെടും.
ഏറെനേരം വെള്ളത്തില്‍നിന്ന് ജോലി ചെയ്യുന്നവരിലും ഒഴുക്കുവെള്ളത്തില്‍ ഏറെസമയം ചെലവിടുന്നവരിലും ത്വക്കിന് മൃദുത്വം നല്‍കുന്ന സെബേഷ്യസ് ഓയില്‍ നഷ്ടപ്പെടുകയും തൊലി വരള്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു.
അസുഖാവസ്ഥ കണ്ടുതുടങ്ങിയാല്‍ തുടര്‍ച്ചയായ, ശ്രദ്ധാപൂര്‍ണമായ പാദ പരിചരണം ആവശ്യമാണ്.
പാദങ്ങള്‍ കഴുകി വൃത്തിയായി സൂക്ഷിക്കുകയും പാദങ്ങള്‍ മൂടുന്ന വൃത്തിയുള്ള പാദുകങ്ങള്‍ ധരിക്കുകയും ചെയ്യുക.
ഒലിവ് ഓയില്‍, നാരങ്ങാനീര് മിശ്രിതം കാലില്‍ പുരട്ടാം.
നന്നായി പഴുത്ത നേന്ത്രപ്പഴം പള്‍പ്പാക്കി പാദങ്ങളില്‍ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
ഗ്‌ളിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാം.
വെന്ത വെളിച്ചെണ്ണ അഥവാ തേങ്ങാപ്പാല്‍ തിളപ്പിച്ചെടുക്കുന്ന വെളിച്ചെണ്ണ പുരട്ടാം.
ഇതെല്ലാം തന്നെ രോഗാവസ്ഥ മൂര്‍ച്ഛിക്കുന്നത് തടയാന്‍ ഉപയോഗിക്കാം എന്നല്ലാതെ സ്ഥായിയായ പരിരക്ഷ നല്‍കില്ല. അതിനാല്‍ തന്നെ ചികിത്സ ആവശ്യമാണ്.

 

LIVE NEWS - ONLINE

 • 1
  19 mins ago

  ശബരിമല; ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു:

 • 2
  2 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 3
  2 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 4
  2 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 5
  3 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 6
  4 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 7
  4 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

 • 8
  4 hours ago

  ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

 • 9
  5 hours ago

  ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല