Sunday, November 18th, 2018

പ്രസവശേഷം ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കണം

ഗര്‍ഭാവസ്ഥയില്‍ നമുക്ക് ലഭിയ്ക്കുന്ന അതേ പരിചരണം തന്നെയായിരിക്കണം പ്രസവശേഷവും ലഭിക്കേണ്ടത്

Published On:Aug 16, 2018 | 8:17 am

പ്രസവിച്ച് കഴിഞ്ഞാല്‍ പിന്നെ ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. ഗര്‍ഭാവസ്ഥയില്‍ നമുക്ക് ലഭിയ്ക്കുന്ന അതേ പരിചരണം തന്നെയായിരിക്കണം പ്രസവശേഷവും ലഭിക്കേണ്ടത്.
ചില ഭക്ഷണങ്ങള്‍ പ്രസവശേഷം നിര്‍ബന്ധമായും കഴിയ്ക്കേണ്ടതായുണ്ട്. ഇത്തരത്തില്‍ പ്രസവശേഷം നിര്‍ബന്ധമായും കഴിയ്ക്കേണ്ട ഭക്ഷണങ്ങളാണിവ.
ചെറുപയര്‍
ചെറുപയര്‍ അത്യാവശ്യമാണ്. ഇത് പ്രോട്ടീന്‍ കലവറയാണ്.
ഇലവര്‍ഗ്ഗങ്ങള്‍
ഇലവര്‍ഗ്ഗങ്ങള്‍ കഴിയ്ക്കേണ്ടതും അത്യാവശ്യമാണ്. അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ആരോഗ്യം ലഭിയ്ക്കാന്‍ ചീര, മുരിങ്ങ തുടങ്ങിയവയെല്ലാം സ്ഥിരമായി കഴിയ്ക്കാം.
പാല്‍
പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിയ്ക്കേണ്ടത് അത്യാവശ്യമാണ്. കുട്ടിയ്ക്ക് പാല് കൊടുക്കുമ്പോള്‍ അതേ അളവിലുള്ള പോഷകങ്ങള്‍ അമ്മയ്ക്കും ലഭിയ്ക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പാലും പാലുല്‍പ്പന്നങ്ങളും പ്രസവശേഷം ധാരാളം കഴിയ്ക്കണം.ധാരാളം വെള്ളം
ഭക്ഷണത്തോടൊപ്പം തന്നെ വെള്ളം ധാരാളം കഴിയ്ക്കേണ്ടത് അത്യാവശ്യമാണ്. കാരണം പ്രസവശേഷം ശരീരം സാധാരണരീതിയിലേക്ക് വരുന്നതിന് അല്‍പം സമയമെടുക്കും. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ വെള്ളം ധാരാളം കഴിയ്ക്കാം.

LIVE NEWS - ONLINE

  • 1
    12 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    13 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    17 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    21 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    22 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു