Saturday, August 24th, 2019

രക്തക്കുറവ് പരിഹരിക്കാന്‍ ഇവ കഴിയ്ക്കൂ

രക്തക്കുറവ് വിളര്‍ച്ചക്കു പ്രധാന കാരണമാവുന്നു. മാത്രമല്ല മറ്റ് അസുഖങ്ങള്‍ക്കും വഴി വയ്ക്കും

Published On:Jun 3, 2019 | 9:18 am

ശരീരത്തിന് ആരോഗ്യം വേണമെങ്കില്‍ ആവശ്യത്തിന് രക്തവും വേണം. രക്തക്കുറവ് വിളര്‍ച്ചക്കു പ്രധാന കാരണമാവുന്നു. മാത്രമല്ല മറ്റ് അസുഖങ്ങള്‍ക്കും വഴി വയ്ക്കും. നമ്മുക്ക് രക്തക്കുറവുണ്ടെങ്കില്‍ അതിന് പരിഹാരം ആഹാരത്തില്‍ കൂടി തന്നെയാണ്. നല്ല പോഷക ഗുണമുള്ള ആഹാരം കഴിച്ചാല്‍ മതി. ചില ആഹാരങ്ങള്‍ രക്തം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഇതില്‍ പ്രധാനിയാണ്.
രക്തമുണ്ടാക്കാന്‍ സഹായിക്കുന്ന പച്ചക്കറികളില്‍ പ്രധാനം ബീറ്റ്റൂട്ടിനാണ്. ഇത് ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു. ഇലക്കറികളെല്ലാം തന്നെ രക്തമുണ്ടാകാന്‍ സഹായിക്കുന്നവയാണ്. ചീര, ക്യാബേജ്, ബ്രൊക്കോളി, സെലറി, ലെറ്റൂസ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇത് രക്തം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.
ഉലുവ, ആസ്പരാഗസ്, ഈന്തപ്പഴം, ബദാം, ഉരുളക്കിഴങ്ങ്, ഉണക്കമുന്തിരി എന്നിവ ഇരുമ്പിന്റെ മുഖ്യ ഉറവിടങ്ങളാണ്. ഇവ രക്തമുണ്ടാകാന്‍ സഹായിക്കുന്നു. പഴങ്ങളില്‍ ആപ്പിള്‍, മുന്തിരി, തണ്ണിമത്തന്‍ തുടങ്ങിയ രക്തമുണ്ടാകാന്‍ സഹായിക്കുന്നു. പഴങ്ങള്‍ ജ്യൂസാക്കി കഴിക്കാാം. ഇതും രക്തം കൂടാന്‍ സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    7 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    10 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    10 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    13 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    14 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    14 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    14 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    14 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍