Thursday, May 24th, 2018

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍..

തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം കൃത്യമായി നീക്കിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകും

Published On:Feb 9, 2018 | 9:05 am

ഭക്ഷണം കഴിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ ഭക്ഷണം കുടുങ്ങിയാല്‍ പലരും ആദ്യമൊന്ന് പകച്ച് പോവുകയാണ്, എന്ത് ചെയ്യണം എന്നറിയാതെ. തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം കൃത്യമായി നീക്കിയില്ലെങ്കില്‍ അത് വലിയ പ്രശ്‌നമാണ് ശൃഷ്ടിക്കുക. ശ്വാസ തടസ്സത്തിന് കാരണമാവുന്നു. ചിലപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാക്കുന്നു. അതിനാല്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ വീട്ടില്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കാന്‍ ശ്രമിക്കുക.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍
1 തൊണ്ടയില്‍ കുടുങ്ങിയ സാധനം കാണാന്‍ പറ്റുമെങ്കില്‍ മാത്രം കയ്യിട്ട് എടുക്കാന്‍ ശ്രമിക്കുക.
2 ഭക്ഷണം പുറത്ത് വരത്തക്ക രീതിയില്‍ ശക്തിയായി ചുമക്കുക.
3 പുറത്ത് കൈ കൊണ്ട് ശക്തമായി തട്ടുക.
4 ഭക്ഷണം പുറത്ത് വന്നില്ലെങ്കില്‍ ആളിനെ തല കുനിച്ചു നിര്‍ത്തി പുറകില്‍ നിന്നും വയറ്റില്‍ ഒരു കൈപ്പത്തി ചുരുട്ടി വച്ച് മറ്റേ അതിന്റെ മേലെ പിടിച്ച് വയര്‍ ശക്തിയായി അമര്‍ത്തുക. ഭക്ഷണം പുറത്ത് വന്നില്ലെങകില്‍ ഈ രീതി ആവര്‍ത്തിച്ച് ചെയ്യുക.
5 ഗര്‍ഭിണികളില്‍ നെഞ്ചില്‍ അമര്‍ത്തുന്നതാണ് നല്ലത്.
6 വ്യക്തിക്ക് ബോധം നഷ്ടപ്പെട്ടുവെങ്കില്‍ ഈ രീതികളൊന്നും ഫലപ്രദമല്ല. അതിനാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക.

LIVE NEWS - ONLINE

  • 1
    28 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    3 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു