Sunday, September 23rd, 2018

പ്രളയം; ഐക്യരാഷ്ട്ര സഭ ദു:ഖം രേഖപ്പെടുത്തി

പ്രളയം പോലുള്ളപ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യക്ക് മികച്ച സംവിധാനങ്ങളുണ്ട്.

Published On:Aug 18, 2018 | 10:13 am

ജനീവ: കേരളത്തിലുണ്ടായിരിക്കുന്ന പ്രളയത്തില്‍ നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ ഐക്യരാഷ്ട്ര സഭ ദു:ഖം രേഖപ്പെടുത്തി. കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസിന്റെ വക്താവ് അറിയിച്ചു.
ഐക്യരാഷ്ട്ര സഭയോട് ഇന്ത്യ ഇതുവരെ സഹായം ചോദിച്ചിട്ടില്ല. പ്രളയം പോലുള്ളപ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. റെസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ യൂറി അഫാന്‍സിയേവുമായി നിരന്തരം കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും വക്താവ് അറിയിച്ചു.
ഇതുവരെ 180 പേരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്. ഒരു ലക്ഷത്തോളം പേരെ രക്ഷപ്പടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 82,442 പേരെ രക്ഷപ്പെടുത്തി. ലക്ഷങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്.

 

 

LIVE NEWS - ONLINE

  • 1
    12 mins ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 2
    2 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    2 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 4
    14 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 5
    15 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 6
    18 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 7
    20 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 8
    20 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 9
    20 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു