Wednesday, February 20th, 2019

കൊതുകുകളെ തുരത്താന്‍ ജില്ലയ്ക്ക് 15 ഫോഗിംഗ്് മെഷീനുകള്‍ കൂടി

പാലക്കാട് : കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് 15 ഫോഗിംഗ്് മെഷീനുകള്‍ കൂടി അനുവദിച്ചു. ഇതോടെ ജില്ലയില്‍ അന്‍പതോളം ഫോഗിംഗ് മെഷീനുകളായി. ആവശ്യത്തിന് സ്‌പ്രേയിംഗ്് മെഷീനുകളും ആരോഗ്യവകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. റീചാര്‍ജബിള്‍ മെഷീനുപകരം ആധുനിക സൗകര്യങ്ങളുള്ള ഉപകരണങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ലഭ്യമായ മെഷീനുകള്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലേക്ക് നല്‍കിയതായി ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. മനപ്പൂര്‍വം കൊതുകുവളര്‍ത്താന്‍ സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്. ഡെങ്കിപ്പനി കൊതുകുകളുടെ സാന്ദ്രത കൂടിയ ജില്ലകളില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണമാണ് നടപടികള്‍. തുടര്‍ച്ചയായുള്ള പ്രതിരോധ നടപടികള്‍ മുഖേന … Continue reading "കൊതുകുകളെ തുരത്താന്‍ ജില്ലയ്ക്ക് 15 ഫോഗിംഗ്് മെഷീനുകള്‍ കൂടി"

Published On:Aug 23, 2013 | 4:57 pm

പാലക്കാട് : കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് 15 ഫോഗിംഗ്് മെഷീനുകള്‍ കൂടി അനുവദിച്ചു. ഇതോടെ ജില്ലയില്‍ അന്‍പതോളം ഫോഗിംഗ് മെഷീനുകളായി. ആവശ്യത്തിന് സ്‌പ്രേയിംഗ്് മെഷീനുകളും ആരോഗ്യവകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. റീചാര്‍ജബിള്‍ മെഷീനുപകരം ആധുനിക സൗകര്യങ്ങളുള്ള ഉപകരണങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ലഭ്യമായ മെഷീനുകള്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലേക്ക് നല്‍കിയതായി ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.
മനപ്പൂര്‍വം കൊതുകുവളര്‍ത്താന്‍ സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്. ഡെങ്കിപ്പനി കൊതുകുകളുടെ സാന്ദ്രത കൂടിയ ജില്ലകളില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണമാണ് നടപടികള്‍. തുടര്‍ച്ചയായുള്ള പ്രതിരോധ നടപടികള്‍ മുഖേന ജില്ലയില്‍ കൊതുകു സാന്ദ്രത കുറഞ്ഞുതുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളില്‍ വീട്ടുകാര്‍ ഇപ്പോഴും വേണ്ടത്ര ബോധവാന്‍മാരല്ലെന്ന പരാതിയും ആരോഗ്യവകുപ്പിനുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    5 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    6 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    8 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    9 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    11 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    13 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു