Saturday, October 21st, 2017

പോലീസിന് ഇനി ‘പറക്കും ബൈക്ക്’

കള്ളന്‍മാരെ പിടികൂടാന്‍ ദുബായ് പോലീസാണ് പറക്കും ബൈക്ക് എന്ന ആശയം അവതരിപ്പിച്ചത്

Published On:Oct 11, 2017 | 9:00 am

ഇനി കള്ളന്‍മാരെ പിടികൂടാന്‍ ഓടി വിഷമിക്കേണ്ട. അവരെ പിടികൂടാന്‍ പറക്കും ബൈക്ക് തയ്യാറാണ്. പറക്കുന്ന ബൈക്കോ? ഏവര്‍ക്കും അത്ഭുമായിരിക്കാം, എന്നാല്‍ സംഭവം സത്യമാണ,് ദുബായ് പോലീസാണ് ഇത്തരം സംവിധാനവുമായി രംഗത്ത് വന്നിരിക്കുന്നത്. ദുബായില്‍ നടന്നുകൊണ്ടിരിക്കുന്ന 2017 ജിടെക്സ് ടെക്നിക്കല്‍ ഷോയിലാണ് ഇത്തരമൊരു കണ്‍സെപ്റ്റ് മോഡല്‍ ദുബായ് പോലീസ് അവതരിപ്പിച്ചത്.
ഒരു പോലീസുകാരനെയും വഹിച്ച് 5 മീറ്റര്‍ ഉയരത്തില്‍ വരെ പറന്നുയരാന്‍ സാധിക്കുന്നതാണ് പറക്കും ബൈക്ക്. ഫുള്‍ ചാര്‍ജ് ചെയ്യാന്‍ 4 മണിക്കൂര്‍ സമയം വേണം. മണിക്കൂറില്‍ പരമാവധി 70 കിലോമീറ്ററാണ് വേഗത. 300 കിലോഗ്രാം വരെ ഭാരം വഹിക്കാവുന്ന ബൈക്കിന് 150 കിലോഗ്രാമാണ് ആകെ ഭാരം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 25 മിനിറ്റ് നേരം പറക്കും. 2019ഓടെ കണ്‍സെപ്റ്റ് മോഡല്‍ യാഥാര്‍ഥ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യം . ഇലക്ട്രിക് ഡ്രോണ്‍ മാതൃകയില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കാവുന്ന വിധത്തിലാണ് കണ്‍സെപ്റ്റിന്റെ നിര്‍മാണം. പറക്കും ബൈക്കിന് പുറമേ ജാപ്പനീസ് കമ്പനിയായ മികാസയുമായി ചേര്‍ന്ന് 360 ഡിഗ്രി ക്യാമറ സംവിധാനമുള്ള സ്മാര്‍ട്ട് ബൈക്ക് (പകര്‍ത്തുന്ന ചിത്രങ്ങള്‍ അപ്പോള്‍ തന്നെ കണ്‍ട്രോള്‍ റൂമിലെത്തും), പട്രോള്‍ കാര്‍ (ഡ്രൈവറുടെ സഹായമില്ലാതെ സെന്‍സര്‍, ക്യാമറ സഹായത്തോടെ ഏത് നിരത്തിലും പട്രോളിങ് നടത്താം) റോബോട്ട് പോലീസ് എന്നീ നൂതന ആശയങ്ങളും ഷോയില്‍ ദുബായ് പോലീസ് അവതരിപ്പിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    7 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    24 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    30 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    30 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    55 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    1 hour ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    1 hour ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ