Friday, September 21st, 2018

അമേരിക്ക ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് ഭീഷണിയില്‍

സൗത്ത് കരോളിന: അമേരിക്കയുടെ കിഴക്കന്‍ തീരങ്ങള്‍ ലക്ഷ്യമാക്കി ‘ഫ്‌ളോറന്‍സ്’ ചുഴലിക്കൊടുങ്കാറ്റ് നീങ്ങുന്നു. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ഫ്‌ളോറന്‍സ് ചുഴലിക്കൊടുങ്കാറ്റിനെ നേരിടാന്‍ പ്രദേശിക ഭരണകൂടങ്ങള്‍ നടപടികള്‍ തുടങ്ങി. തീരദേശത്തെ മുഴുവന്‍ ആളുകളെയും മാറ്റിപ്പാര്‍പ്പിക്കുമെന്ന് സൗത്ത് കരോളിന ഗവര്‍ണര്‍ അറിയിച്ചു. കാറ്റഗറിനാലിലുള്ള ഫ്‌ളോറന്‍സ് ചുഴലിക്കൊടുങ്കാറ്റ് തീരത്തോട് അടുക്കുന്നതോടെ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് നോര്‍ത്ത് കരോളിന, വിര്‍ജീനിയ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ മേഖലയില്‍ 27 … Continue reading "അമേരിക്ക ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് ഭീഷണിയില്‍"

Published On:Sep 11, 2018 | 9:43 am

സൗത്ത് കരോളിന: അമേരിക്കയുടെ കിഴക്കന്‍ തീരങ്ങള്‍ ലക്ഷ്യമാക്കി ‘ഫ്‌ളോറന്‍സ്’ ചുഴലിക്കൊടുങ്കാറ്റ് നീങ്ങുന്നു. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ഫ്‌ളോറന്‍സ് ചുഴലിക്കൊടുങ്കാറ്റിനെ നേരിടാന്‍ പ്രദേശിക ഭരണകൂടങ്ങള്‍ നടപടികള്‍ തുടങ്ങി. തീരദേശത്തെ മുഴുവന്‍ ആളുകളെയും മാറ്റിപ്പാര്‍പ്പിക്കുമെന്ന് സൗത്ത് കരോളിന ഗവര്‍ണര്‍ അറിയിച്ചു.
കാറ്റഗറിനാലിലുള്ള ഫ്‌ളോറന്‍സ് ചുഴലിക്കൊടുങ്കാറ്റ് തീരത്തോട് അടുക്കുന്നതോടെ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് നോര്‍ത്ത് കരോളിന, വിര്‍ജീനിയ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.
കിഴക്കന്‍ മേഖലയില്‍ 27 വര്‍ഷത്തിനിടെ വീശുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. 1989ല്‍ നോര്‍ത്ത് കരോളിനയില്‍ കാറ്റഗറിനാലില്‍പ്പെട്ട കൊടുങ്കാറ്റ് വീശിയിരുന്നു. അന്ന് 49 പേരുടെ ജീവനാണ് കൊടുങ്കാറ്റില്‍ നഷ്ടമായത്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    6 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    8 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    8 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    11 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    12 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    15 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    16 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    16 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി