Monday, July 22nd, 2019

പാകിയ ഞാറ്റടികളില്‍ വെള്ളം കയറി; ലക്ഷങ്ങളുടെ നഷ്ടം

കൊട്ടിയം: കൃഷിക്കായി പാകിയ ഞാറ്റടികളില്‍ വെള്ളം കയറി, കര്‍ഷകര്‍ക്കു ലക്ഷങ്ങളുടെ നഷ്ടം. പാടശേഖര സമിതി 80 ഏക്കറില്‍ കൃഷി ചെയ്യാനായി ഉമയനല്ലൂര്‍ ഏലയില്‍ വിവിധ ഭാഗങ്ങളില്‍ പാകിയ മൂന്ന് ഏക്കറിലെ ഞാറ്റടികളാണു സമീപത്തെ തോട്ടില്‍ നിന്നു വെള്ളം കയറിയതിനെ തുടര്‍ന്നു നശിച്ചത്. ഉമയനല്ലൂര്‍ ഏലയിലൂടെ ഒഴുകുന്ന ക്ഷേത്രച്ചിറ തോട്, കോവൂര്‍ചിറ തോട്, ഇടതോട് എന്നിവയില്‍ നിന്നാണു വെള്ളം പൊട്ടിയൊഴുകി വയലിലേക്ക് ഇറങ്ങിയത്. രണ്ടാം ഘട്ടത്തില്‍ 144 ഏക്കറില്‍ കൃഷിയിറക്കാനാണു സ്വകാര്യവ്യക്തികളും പാടശേഖര സമിതിയും പദ്ധതിയിട്ടത്. മയ്യനാട് പഞ്ചായത്തിലെ … Continue reading "പാകിയ ഞാറ്റടികളില്‍ വെള്ളം കയറി; ലക്ഷങ്ങളുടെ നഷ്ടം"

Published On:Sep 20, 2013 | 4:23 pm

കൊട്ടിയം: കൃഷിക്കായി പാകിയ ഞാറ്റടികളില്‍ വെള്ളം കയറി, കര്‍ഷകര്‍ക്കു ലക്ഷങ്ങളുടെ നഷ്ടം. പാടശേഖര സമിതി 80 ഏക്കറില്‍ കൃഷി ചെയ്യാനായി ഉമയനല്ലൂര്‍ ഏലയില്‍ വിവിധ ഭാഗങ്ങളില്‍ പാകിയ മൂന്ന് ഏക്കറിലെ ഞാറ്റടികളാണു സമീപത്തെ തോട്ടില്‍ നിന്നു വെള്ളം കയറിയതിനെ തുടര്‍ന്നു നശിച്ചത്. ഉമയനല്ലൂര്‍ ഏലയിലൂടെ ഒഴുകുന്ന ക്ഷേത്രച്ചിറ തോട്, കോവൂര്‍ചിറ തോട്, ഇടതോട് എന്നിവയില്‍ നിന്നാണു വെള്ളം പൊട്ടിയൊഴുകി വയലിലേക്ക് ഇറങ്ങിയത്. രണ്ടാം ഘട്ടത്തില്‍ 144 ഏക്കറില്‍ കൃഷിയിറക്കാനാണു സ്വകാര്യവ്യക്തികളും പാടശേഖര സമിതിയും പദ്ധതിയിട്ടത്. മയ്യനാട് പഞ്ചായത്തിലെ നെല്ലറകളില്‍ പ്രഥമസ്ഥാനമാണ് ഉമയനല്ലൂര്‍ ഏലയ്ക്കുള്ളത്. ഞാറ്റടികള്‍ പാകമാകുന്നതോടെ ശാസ്താംകോട്ടയിലെ വിദഗ്ധരായ കര്‍ഷക ആര്‍മി എന്ന സംഘത്തിന്റെ കൂട്ടായ്മയുടെയും സഹായത്തോടെയും ട്രാന്‍സ്പ്ലാന്റിങ് മെഷീന്‍ ഉപയോഗിച്ചു ഞാറു നടാനുള്ള ഒരുക്കത്തിലായിരുന്നു പാടശേഖര സമിതി. 120 ദിവസംകൊണ്ടു മൂപ്പാകുമ്പോള്‍ നെല്ലു കൊയ്യാന്‍ കൊയ്ത്തുയന്ത്രവും സജ്ജമാക്കിയിരുന്നു. തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ടെങ്കിലും മഴവെള്ളം അമിതമായി കെട്ടിനില്‍ക്കാതിരുന്നാല്‍ ഞാറ്റടികള്‍ നശിക്കില്ല എന്നാണു പാടശേഖര സമിതിയുടെ വിലയിരുത്തല്‍. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായ സാഹചര്യത്തില്‍ മയ്യനാട് കൃഷിഭവന്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്നും പഞ്ചായത്ത് അനുകൂല നിലപാട് സ്വീകരിക്കുമെന്നുമുള്ള പ്രതീക്ഷയിലാണു സമിതിഅംഗങ്ങള്‍.

LIVE NEWS - ONLINE

  • 1
    6 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    12 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    13 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    13 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    13 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    15 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    15 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    16 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു