Tuesday, November 20th, 2018

ആവശ്യപ്പെട്ടത് 2000 കോടി, കിട്ടിയത് 500 കോടി

കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതിന് നേരത്തെ 100 കോടിയുടെ സഹായം കേന്ദ്രം അനുവദിച്ചിരുന്നു.

Published On:Aug 18, 2018 | 10:54 am

തിരു: കേരളം അനുഭവിക്കുന്ന കടുത്ത പ്രളയ ദുരന്തത്തിന് കേന്ദ്രത്തിന്റെ 500 കോടിയുടെ ഇടക്കാലാശ്വാസം. കേരളത്തിലെത്തിയ പ്രധാനമന്ത്രി രാവിലെ മുഖ്യമന്ത്രി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് തുക പ്രഖ്യാപിച്ചത്.
കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അടിയന്തിര സഹായമായി 2000 കോടി ലഭ്യമാക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് 500 കോടി പ്രഖ്യാപിച്ചത്. കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതിന് നേരത്തെ 100 കോടിയുടെ സഹായം കേന്ദ്രം അനുവദിച്ചിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ 500 കോടി കൂടി ഇടക്കാലാശ്വാസമായി അനുവദിച്ചിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കടുത്ത മഴയും കാറ്റും മൂലം സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ഉന്നത സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി വീണ്ടും വ്യോമ നിരീക്ഷണത്തിന് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

 

LIVE NEWS - ONLINE

  • 1
    6 mins ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 2
    59 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 3
    1 hour ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 4
    1 hour ago

    ഫഹദിന്റെ നായികയായി സായി പല്ലവി

  • 5
    2 hours ago

    സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

  • 6
    2 hours ago

    ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു

  • 7
    2 hours ago

    എന്നെ ചിവിട്ടാന്‍ നിങ്ങളുടെ കാലിന് ശക്തിപോര: മുഖ്യമന്ത്രി

  • 8
    3 hours ago

    ഷിക്കാഗോ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

  • 9
    4 hours ago

    കാല്‍ തല്ലിയൊടിച്ച ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍