Wednesday, February 20th, 2019

പ്രളയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം: കാനം

ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് ദുരന്തത്തില്‍ നിന്ന് അനേകം ജീവനുകളെ രക്ഷിക്കാന്‍ നമുക്കായത്.

Published On:Sep 11, 2018 | 3:15 pm

തിരു: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വേണം ഭാവി വികസനപരിപാടികള്‍ ആസൂത്രണം ചെയ്യാനെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവായുള്ള വികസന സങ്കല്‍പ്പത്തെ കുറിച്ചാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറയുന്നത്. മൂലധനത്തിന് മാത്രമല്ല, പ്രകൃതിക്കും മനുഷ്യനും ജീവജാലങ്ങള്‍ക്കുമെല്ലാം തുല്യപ്രാധാന്യം വേണം. തിരുത്താനുള്ളത് തിരുത്തി മുന്നോട്ട് പോവുക എന്നതാണ് കേരളവികസന കാര്യത്തില്‍ പ്രധാനം. എത്ര നില കെട്ടിടവും എവിടെയും ആര്‍ക്കും പണിയാമെന്ന നില പാടില്ല. പുഴയോരത്ത് തന്നെ താമസിക്കണമെന്ന നിര്‍ബന്ധവും പാടില്ല. വിവിധ മേഖലകളിലുണ്ടായ പല തരത്തിലുള്ള നഷ്ടങ്ങള്‍ കണക്കിലെടുത്ത് രാഷ്ട്രത്തിന്റെ നഷ്ടമായി കണ്ടുള്ള പാക്കേജ് കേന്ദ്രം അനുവദിക്കണം. ഇതിലേക്ക് സമഗ്രമായ പദ്ധതിനിര്‍ദ്ദേശം കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ കേരളത്തിനാവണം. ഇപ്പോഴുള്ള മാനദണ്ഡമനുസരിച്ച് മാത്രം ധനസഹായം കേന്ദ്രം തന്നാല്‍ അത് പരിമിതമാവും.
ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് ദുരന്തത്തില്‍ നിന്ന് അനേകം ജീവനുകളെ രക്ഷിക്കാന്‍ നമുക്കായത്. എന്നാല്‍ ക്രമേണ അത് നഷ്ടപ്പെട്ട് വരികയാണെന്ന തോന്നലുണ്ടാവുന്നുണ്ട്. നിസ്സാര കാര്യങ്ങളുടെ പേരിലുള്ള ഈഗോ മാറ്റിവച്ച് പുനര്‍നിര്‍മ്മാണത്തില്‍ എല്ലാവരും പങ്കാളികളാവണം. നിയമസഭയില്‍ മൂന്ന് ഇടത് എം.എല്‍.എമാര്‍ പരിസ്ഥിതിപ്രശ്‌നം ഉള്‍ക്കൊള്ളാതെ അഭിപ്രായം പറഞ്ഞത് ഇടതുപക്ഷത്തിന്റെയോ സി.പി.എമ്മിന്റെയോ അഭിപ്രായമല്ല. പൊതുവില്‍ സി.പി.എമ്മിന്റെ നയം അതാണെന്ന് കരുതുന്നില്ല. അവരുടെ അറിവ് കുറവിനെപ്പറ്റി പ്രസംഗം കേട്ടവര്‍ക്ക് ധാരണയുണ്ടായിട്ടുണ്ടാകും. മാധവ് ഗാഡ്ഗിലിന്റെ നിരീക്ഷണം തെറ്റെന്ന് പറഞ്ഞിട്ടില്ല. കൃഷിക്കാരുടെ പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ അവരെ പ്രതികൂലമായി ബാധിക്കുന്ന നിഗമനങ്ങളുണ്ടാകരുതെന്നേയുള്ളൂ. ജനവാസമേഖലകളില്‍ നിയന്ത്രണം വരുന്നതില്‍ കുറവുണ്ടാവണം. റവന്യു സെക്രട്ടറി നടത്തിയ പരസ്യവിമര്‍ശനത്തിനെതിരെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍തലത്തില്‍ അത് രമ്യമായി പരിഹരിക്കും. റവന്യുസെക്രട്ടറിക്കെതിരെ സി.പി.ഐ ഒരു വിഷയത്തിലും പരാതി ഉന്നയിച്ചിട്ടില്ല. ഉദ്യോഗസ്ഥന്‍ പക്ഷേ സര്‍ക്കാര്‍നയം നടപ്പാക്കാന്‍ ബാദ്ധ്യസ്ഥനാണ്. വികസനപരിപ്രേക്ഷ്യം ചര്‍ച്ച ചെയ്യാന്‍ ഒക്ടോബറില്‍ സി.പി.ഐ നടത്തുന്ന ശില്പശാലയില്‍ അസൗകര്യം കാരണം ഗാഡ്ഗില്‍ പങ്കെടുക്കില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രബന്ധമുണ്ടാകും. പുനര്‍നിര്‍മ്മാണത്തില്‍ കെ.പി.എം.ജിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചത് എല്‍.ഡി.എഫിന്റെ തീരുമാനമല്ല. മന്ത്രിസഭയുടേതാണ്. സൗജന്യസേവനം സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെന്ന് മാത്രം. അവര്‍ പറയുന്നത് മാത്രമേ നടപ്പാക്കൂ എന്നില്ലെന്നും കാനം പറഞ്ഞു.

 

LIVE NEWS - ONLINE

 • 1
  3 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  5 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  6 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  8 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  9 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  11 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  13 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  13 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  13 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു