Wednesday, September 19th, 2018

കാലവര്‍ഷം കനത്തു; മലബാറില്‍ ആറിടത്ത് ഉരുള്‍ പൊട്ടല്‍ ഒരു മരണം

വയനാട്ടില്‍ മരണം കടപുഴകി വീണും മണ്ണിടിഞ്ഞും ഗതാഗതം സ്തംഭിച്ചു

Published On:Jun 14, 2018 | 9:39 am

കോഴിക്കോട്‌\വയനാട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ അഞ്ചിടത്തും മലപ്പുറം ജില്ലയിലെ എവടണ്ണയിലും ഉരുള്‍പൊട്ടല്‍. താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരു മരണം. അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍നയാണ് മരിച്ചത്.
കോഴിക്കോട് ജില്ലയിലെ കക്കയം, മങ്കയം, പുല്ലൂരാംപാറ, ഈങ്ങാപ്പാറ, കട്ടിപ്പാറ എന്നിവടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മലപ്പുറം എവടണ്ണയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടുകളും കൃഷിയും ഒഴുകി പോയി. കാരശ്ശേരി തണ്ണിപ്പടിയിലും കക്കയം അങ്ങാടിക്ക് സമീപവും ബാലുശ്ശേരി മങ്കയത്തും ഉരുള്‍പൊട്ടിയിട്ടുണ്ട്. പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കട്ടിപ്പാറയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വീടുകളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാരുടെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. രണ്ടു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലാണെന്നാണ്പ്രാഥമിക വിവരം.
കരിഞ്ചോലയിലെ ഉരുള്‍പൊട്ടലില്‍ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തെ രക്ഷപ്പെടുത്തി. ഇവര്‍ താമസിച്ചിരുന്ന താല്‍കാലിക ഷെഡും വളര്‍ത്തു മൃഗങ്ങളും ഒലിച്ചു പോയി. ഈങ്ങാപ്പുഴ, നെല്ലാപ്പളി, പുനൂര്‍ എന്നിവിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. പുതുപ്പാടി പാറശ്ശേരി പ്രദേശം വെള്ളത്തിനടിയിലായി. വാഴ അടക്കമുള്ള കൃഷികള്‍ നശിച്ചു. ബാലുശ്ശേരി മങ്കയത്ത് ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ ദുരന്തനിവാരണസേന ഇന്ന് കോഴിക്കോട് എത്തും.
വയനാട് ജില്ലയിലെ ലക്കിടിയില്‍ മരം കടപുഴകി വീണ് ഒരാള്‍ക്ക് പരിക്കേറ്റു. ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞ് വീണും മരം കടപുഴകി വീണും ഗതാഗതം സ്തംഭിച്ചു. താമരശ്ശേരിയിലെ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    10 mins ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 2
    34 mins ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 3
    44 mins ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 4
    48 mins ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 5
    51 mins ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 6
    54 mins ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 7
    2 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 8
    12 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 9
    14 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍