Tuesday, June 18th, 2019

കലിതുള്ളി കാലവര്‍ഷം

കോഴിക്കോട് മൂന്നുമരണം, 11 പേരെ കാണാനില്ല, കണ്ണൂരില്‍ ഉച്ചതിരിഞ്ഞ് സ്‌കൂളുകള്‍ക്ക് അവധി.

Published On:Jun 14, 2018 | 12:20 pm

കണ്ണൂര്‍: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ പലയിടത്തും ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും വ്യാപക നാശനഷ്ടം. കണ്ണൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മലയോര മേഖലയിലെ വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ മൂന്നുപേര്‍ മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്തു. മലപ്പുറത്തും വയനാട്ടിലും മണ്ണിടിഞ്ഞും മരം കടപുഴകിയും ഗതാഗതം തടസപ്പെടുകയും വീടുകള്‍ക്കുള്‍പ്പെടെ വ്യാപക നാശനഷ്ടമുണ്ടായി.
കൊട്ടിയൂര്‍ പാല്‍ച്ചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിന്റെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞ് വീണ് കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ മാനന്തവാടി ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. റോഡില്‍ വീണ മണ്ണ് നീക്കം ചെയ്തതിനു ശേഷം മാത്രമെ ഗതാഗതം പുനസ്ഥാപിക്കുകയുള്ളു. മാക്കൂട്ടം-കര്‍ണ്ണാടക പാതയില്‍ ഗതാഗതം തടസപ്പെട്ടതിനാല്‍ കൊട്ടിയൂര്‍ വഴിയാണ് വാഹനങ്ങള്‍ ഇപ്പോള്‍ കര്‍ണ്ണാടകത്തിലേക്ക് പോവുന്നത്.
മലയോര പ്രദേശങ്ങളായ ചെറുപുഴ, കൊല്ലാട, കന്നിക്കളം, ഉമയംചാല്‍ ഭാഗങ്ങളില്‍ വെള്ളം കയറി. ചെറുപുഴ പുളിങ്ങോം റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു ഗതാഗതം തടസപ്പെട്ടു. വയലായിലെ രണ്ടു വീടുകളില്‍ വെള്ളം കയറി. ശക്തമായ മഴ തുടരുന്നതിനാല്‍ മലയോര മേഖല ഭീതിയിലാണ്. മണ്ണിടിഞ്ഞുവീണ് പയ്യന്നൂര്‍ -ചെറുപുഴ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു.
ഉരുള്‍ പൊട്ടലിലും കനത്ത മഴയിലും വീടും കൃഷിയും നശിച്ച മലയോര പ്രദേശങ്ങളില്‍ ഇന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ സന്ദര്‍ ശനം നടത്തും. ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെ ഇരിട്ടി അയ്യംകുന്ന് പഞ്ചായത്തിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ മന്ത്രി എത്തും. പ്രകൃതിക്ഷോഭമുണ്ടായ മേഖലയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തിയുള്ള റിപ്പോര്‍ട്ടും മന്ത്രിക്ക് റവന്യൂ അധികൃതര്‍ നല്‍കും. വെള്ളം കയറി നശിച്ച വീടുകള്‍, കിണറുകള്‍ എന്നിവ ശുചീകരിക്കുന്നതിനുള്ള നടപടികളും അടിയന്തിരമായി സ്വീകരിക്കും.
അതിനിടെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് ഉച്ചക്കുശേഷം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ വീട്ടിനുള്ളില്‍ കുടുങ്ങിപ്പോയ ഒമ്പതു വയസുകാരി ദില്‍നയും സഹോദരനുമാണ് മരിച്ചത്. മലമുകളില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച തടയണ തകര്‍ന്നതാണ് ഈ മേഖലയില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയത്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഏറെ നേരം മണ്ണിനടിയില്‍ കിടന്ന കുടുംബത്തെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദില്‍ന മരണപ്പെടുകയായിരുന്നു.
കരിഞ്ചോലയിലെ ഹസന്‍ എന്നയാളുടെ കുടുംബത്തിലെ ഏഴു പേരേയും അബ്ദുറഹിമാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് ഉരുള്‍പൊട്ടലില്‍ കാണാതായത്. ഇവരില്‍ രണ്ട് പേരെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഈ ഭാഗത്ത് നാലു വീടുകള്‍ ഒലിച്ചു പോയി. 48 അംഗ കേന്ദ്ര ദുരന്ത നിവാരണ സേന കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. വയനാട്ടില്‍ വൈത്തിരി തളിപ്പുഴയില്‍ വീടു തകര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്കേറ്റു. കക്കയം ടൗണിന് സമീപവും ഉരുള്‍പൊട്ടലുണ്ടായി. വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശ്ശേരി മങ്കയത്തും നിരവധി വീടുകള്‍ തകര്‍ന്നു.

 

LIVE NEWS - ONLINE

 • 1
  7 hours ago

  ജപ്പാനില്‍ ഭൂകമ്പം

 • 2
  8 hours ago

  പുല്‍വാമയില്‍ പോലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം

 • 3
  10 hours ago

  പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

 • 4
  12 hours ago

  ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

 • 5
  16 hours ago

  ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

 • 6
  16 hours ago

  ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

 • 7
  16 hours ago

  പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

 • 8
  16 hours ago

  അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

 • 9
  16 hours ago

  ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു