Thursday, September 20th, 2018

പുനര്‍നിര്‍മാണത്തിന് ഒരുമിക്കാം

നൂറ്റാണ്ടിലൊരിക്കലുണ്ടായ പ്രളയം കേരളത്തെ ചിന്നഭിന്നമാക്കിയ സാഹചര്യത്തില്‍ ദുരന്തത്തെച്ചൊല്ലിയുള്ള വാക്‌പോരിനാണ് ഇന്നലെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം വേദിയായത്. ദുരന്തം മനുഷ്യനിര്‍മിതമാണെന്ന നിലപാടില്‍ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ത്തു. വിഡി സതീശന്‍ എംഎല്‍എയും കണക്കുകള്‍ ഉദ്ധരിച്ച് പ്രതിപക്ഷനേതാവിനെ പിന്തുണക്കാനെത്തി. എന്നാല്‍, ദുരന്തം നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നതിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍സ്വരക്കാരുടെ വായടക്കുകയായിരുന്നു. ശുചീകരണത്തിന്റെയും സാന്ത്വനപ്രവര്‍ത്തനത്തിന്റെയും ക്രെഡിറ്റ് സ്വന്തം അക്കൗണ്ടിലാക്കാന്‍ രാഷ്ട്രീയപാര്‍ടികള്‍ മത്സരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ നാടിന്റെ പലഭാഗത്തുനിന്നും ദൃശ്യമാകുന്നത്. നിയമസഭയിലുണ്ടായതും ഇതിന്റെ അനുരണനം. എന്നാല്‍, … Continue reading "പുനര്‍നിര്‍മാണത്തിന് ഒരുമിക്കാം"

Published On:Aug 31, 2018 | 1:31 pm

നൂറ്റാണ്ടിലൊരിക്കലുണ്ടായ പ്രളയം കേരളത്തെ ചിന്നഭിന്നമാക്കിയ സാഹചര്യത്തില്‍ ദുരന്തത്തെച്ചൊല്ലിയുള്ള വാക്‌പോരിനാണ് ഇന്നലെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം വേദിയായത്. ദുരന്തം മനുഷ്യനിര്‍മിതമാണെന്ന നിലപാടില്‍ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ത്തു. വിഡി സതീശന്‍ എംഎല്‍എയും കണക്കുകള്‍ ഉദ്ധരിച്ച് പ്രതിപക്ഷനേതാവിനെ പിന്തുണക്കാനെത്തി. എന്നാല്‍, ദുരന്തം നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നതിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍സ്വരക്കാരുടെ വായടക്കുകയായിരുന്നു. ശുചീകരണത്തിന്റെയും സാന്ത്വനപ്രവര്‍ത്തനത്തിന്റെയും ക്രെഡിറ്റ് സ്വന്തം അക്കൗണ്ടിലാക്കാന്‍ രാഷ്ട്രീയപാര്‍ടികള്‍ മത്സരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ നാടിന്റെ പലഭാഗത്തുനിന്നും ദൃശ്യമാകുന്നത്. നിയമസഭയിലുണ്ടായതും ഇതിന്റെ അനുരണനം. എന്നാല്‍, മനുഷ്യസാധ്യമല്ലാത്ത പ്രതിരോധത്തിന്റെ പേരില്‍ തമ്മിലടിച്ചുനില്‍ക്കുകയല്ല, മറിച്ച് ഇനിയെങ്കിലും ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രളയം നമുക്ക് നല്‍കിയത് എന്ന പാഠം ഉത്തരവാദപ്പെട്ടവര്‍ മറക്കുന്നു.
55 ലക്ഷം പേരാണ് പ്രളയത്തിന്റെ കെടുതികള്‍ക്ക് ഇരയായത്. 483 പേര്‍ മരിച്ചു. 14 പേരെ കാണാതായി. 140 പേര്‍ക്ക് സാരമായി പരിക്കേറ്റു. 3,91,494 കുടുംബങ്ങളില്‍നിനായി 14,50,707 പേരെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചു. ആയിരക്കണക്കിന് വീടുകള്‍, സ്ഥാപനങ്ങള്‍, കോടികളുടെ കൃഷിയിടം, വാഹനങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയും നാശത്തിന് ഇരയായി. ഇങ്ങനെ പ്രളയഭീകരതയുടെ ഞെട്ടിക്കുന്ന കണക്കാണ് മുഖ്യമന്ത്രി നിയമസഭയില്‍ വച്ചത്.
ഇനിയും മഴ കനത്താല്‍ ദുരന്തത്തിന്റെ തനിയാവര്‍ത്തനമുണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളം കൈയയച്ച് സംഭാവന ചെയ്തിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിച്ചേര്‍ന്നത് കേവലം ആയിരം കോടിരൂപ മാത്രം. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണം എന്നത് ഭരിക്കുന്നവരുടെ മാത്രമല്ല, പ്രതിപക്ഷത്തിന്റെയും സര്‍വോപരി ഓരോ കേരളീയന്റെയും ചരിത്രപരമായ കടമയാണ്. ഈ സാഹചര്യത്തില്‍ വിയോജിപ്പിനും ചോദ്യം ചെയ്യലിനും കുറ്റപ്പെടുത്തലിനും അപ്പുറം ഏകമനസോടെയുള്ള കൈകോര്‍ക്കലാണ് കേരളത്തിന് ആവശ്യം.
വിദേശരാജ്യങ്ങളില്‍നിന്നും സഹായം തേടി മന്ത്രിമാര്‍ വിവിധ വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പുനര്‍നിര്‍മാണത്തിന്റെ മാര്‍ഗരേഖ തയ്യാറാക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയുടെ സഹായവും തേടും. ഈ സാഹചര്യത്തില്‍ പ്രധാനമായ മറ്റൊരു കാര്യം കേരളത്തിലെ ജീവനക്കാരുടെ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ട കാര്യമാണ്. ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന് ചുമതലയേറ്റശേഷം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ അനുസരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പ്രളയം വന്‍ദുരന്തം സൃഷ്ടിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ഇനി ഇവര്‍ വഹിക്കേണ്ട പങ്ക് വലുതാണ്. നിസാര കാര്യങ്ങള്‍ക്ക് സാങ്കേതികകുരുക്കിട്ട് ദുരിതബാധിതരുടെ കണ്ണീര്‍ വീഴ്ത്താന്‍ ഇനി ഇടവരുത്തരുത്. പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിക്കുന്നതും നന്നായിരിക്കും.

 

LIVE NEWS - ONLINE

 • 1
  9 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  10 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  13 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  13 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  15 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  16 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  16 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  17 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  17 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല