Tuesday, July 16th, 2019

വയനാട് ജില്ല ഒറ്റപ്പെടാതിരിക്കാന്‍

ഇടുക്കിയിലും പത്തനംതിട്ടയിലും എറണാകുളത്തും ആലപ്പുഴയിലും അനുഭവപ്പെട്ടതുപോലെ ഗുരുതരമായ നാശനഷ്ടങ്ങള്‍ പ്രളയജലത്തെ തുടര്‍ന്ന് അനുഭവപ്പെട്ട ജില്ലയാണ് വയനാട്, കര്‍ഷകരും ഉദ്യോഗസ്ഥരും കോളനി നിവാസികളും വിദ്യാര്‍ത്ഥികളുമെല്ലാം ഇന്നും കെടുതിയുടെ ദുരിതമനുഭവിക്കുകയാണ്. ഒരാഴ്ചയിലധികം മറ്റ് ജില്ലകളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടനിലയിലായിരുന്നു വയനാട്, കോഴിക്കോട് ഭാഗത്ത് നിന്നുള്ളവര്‍ക്ക് താമരശ്ശേരി ചുരം വഴിയും കുറ്റിയാടി ചുരം വഴിയും കണ്ണൂരിന് വടക്കുള്ളവര്‍ക്ക് നെടുംപൊയില്‍, പെരിയചുരം റോഡ് വഴിയും കൊട്ടിയൂര്‍, ബോയ്‌സ് ടൗണ്‍ റോഡ് വഴിയുമാണ് വയനാട്ടിലെത്തിച്ചേരാന്‍ സാധിച്ചിരുന്നത്. കാലവര്‍ഷക്കാലത്ത് ഇടക്കിടെ മലയിടിച്ചില്‍ കാരണം ചുരംപാത വഴിയുള്ള … Continue reading "വയനാട് ജില്ല ഒറ്റപ്പെടാതിരിക്കാന്‍"

Published On:Aug 28, 2018 | 2:25 pm

ഇടുക്കിയിലും പത്തനംതിട്ടയിലും എറണാകുളത്തും ആലപ്പുഴയിലും അനുഭവപ്പെട്ടതുപോലെ ഗുരുതരമായ നാശനഷ്ടങ്ങള്‍ പ്രളയജലത്തെ തുടര്‍ന്ന് അനുഭവപ്പെട്ട ജില്ലയാണ് വയനാട്, കര്‍ഷകരും ഉദ്യോഗസ്ഥരും കോളനി നിവാസികളും വിദ്യാര്‍ത്ഥികളുമെല്ലാം ഇന്നും കെടുതിയുടെ ദുരിതമനുഭവിക്കുകയാണ്. ഒരാഴ്ചയിലധികം മറ്റ് ജില്ലകളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടനിലയിലായിരുന്നു വയനാട്, കോഴിക്കോട് ഭാഗത്ത് നിന്നുള്ളവര്‍ക്ക് താമരശ്ശേരി ചുരം വഴിയും കുറ്റിയാടി ചുരം വഴിയും കണ്ണൂരിന് വടക്കുള്ളവര്‍ക്ക് നെടുംപൊയില്‍, പെരിയചുരം റോഡ് വഴിയും കൊട്ടിയൂര്‍, ബോയ്‌സ് ടൗണ്‍ റോഡ് വഴിയുമാണ് വയനാട്ടിലെത്തിച്ചേരാന്‍ സാധിച്ചിരുന്നത്. കാലവര്‍ഷക്കാലത്ത് ഇടക്കിടെ മലയിടിച്ചില്‍ കാരണം ചുരംപാത വഴിയുള്ള യാത്ര മുടങ്ങാറുണ്ട്്. ഇത്തവണ കാലവര്‍ഷം പ്രതീക്ഷിച്ചതിലും കടുത്തതും ഏറെ നാശനഷ്ടമുണ്ടാക്കിയതുമായിരുന്നു. അതിവര്‍ഷവും പ്രളയവും വരും വര്‍ഷങ്ങളിലും അനുഭവപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത്തരം ഘട്ടങ്ങളില്‍ വയനാട് വീണ്ടും ഒറ്റപ്പെടാതിരിക്കാന്‍ കണ്ണൂരിനെയും വയനാടിനെയും ബന്ധിപ്പിച്ച് കൊട്ടിയൂര്‍, തലപ്പുഴ, നാല്‍പ്പത്തിനാലാം മൈല്‍ റോഡ് പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നിരിക്കുന്നു. കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്ന് ഈയാവശ്യം ഉയര്‍ന്നിരിക്കുന്നത് കാലവര്‍ഷകാലത്തെ ഒറ്റപ്പെടല്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ തന്നെയാണ്. ചുരമില്ലാത്ത താരതമ്യേന ചെലവ് കുറഞ്ഞ ഒരു റോഡായിരിക്കുമിത്. ഒരു സുരക്ഷിത പാതയെന്ന നിലയില്‍ ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും പ്രത്യേക ശ്രദ്ധയും താല്‍പര്യവുമുണ്ടെങ്കില്‍ കൊട്ടിയൂര്‍-തലപ്പുഴ റോഡ് യാഥാര്‍ത്ഥ്യമാവുമെന്ന് ഇരുജില്ലകളിലുമുള്ളവര്‍ വിശ്വസിക്കുന്നു. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ വയനാട്ടില്‍ നിന്നുള്ളവര്‍ക്ക് ചുരം റോഡ് വഴി യാത്രതടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ പുതിയ റോഡ് പ്രയോജനപ്പെടും. എട്ട് മീറ്റര്‍ വീതിയില്‍ മരം മുറിച്ചുനീക്കി റോഡ് നിര്‍മ്മിച്ച് വാഹന ഗതാഗതം നടത്തിയിരുന്ന റോഡാണിത്. ആകെ 8.150 കിലോമീറ്റര്‍ വരുന്ന റോഡിന്റെ 1.361 കിലോമീറ്റര്‍ ദൂരം വനത്തിലൂടെയാണ് അഞ്ച് കിലോമീറ്റര്‍ ദൂരം കൊട്ടിയൂര്‍ പഞ്ചായത്തിലും മൂന്ന് കിലോമീറ്റര്‍ വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തിലും ഉള്‍പ്പെടുന്നതാണ്. കൊട്ടിയൂരിലെ വനത്തിന്റെ അതിരിനോട് ചേര്‍ന്നുള്ള റോഡായതിനാല്‍ വന നശീകരണം ഉണ്ടാകില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രകൃതിയെ ദ്രോഹിക്കാതെ തന്നെ നിര്‍മ്മാണം നടത്താം. ടൂറിസം രംഗത്ത് ഏറെ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന വയനാടിന് കാലവര്‍ഷക്കെടുതി മൂലമുള്ള യാത്രാദുരിതം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. അധികൃതരുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.

LIVE NEWS - ONLINE

 • 1
  4 hours ago

  മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

 • 2
  5 hours ago

  ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

 • 3
  8 hours ago

  സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

 • 4
  9 hours ago

  ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

 • 5
  11 hours ago

  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

 • 6
  12 hours ago

  കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

 • 7
  12 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 8
  12 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 9
  13 hours ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍