Monday, January 21st, 2019

മെഗാ സമ്മര്‍ സെയില്‍ ഓഫറുകളുമായി ഫ്‌ലിപ്കാര്‍ട്ടും, ആമസോണും!

വില്‍പ്പന മേയ് രണ്ടാം വാരം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്

Published On:May 4, 2018 | 9:41 am

മെഗാ സമ്മര്‍ സെയില്‍ ഓഫറിനുള്ള ഒരുക്കത്തിലാണ് ഫ്‌ലിപ്കാര്‍ട്ടും, ആമസോണും. വില്‍പ്പന മേയ് രണ്ടാം വാരം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ലിപ്കാര്‍ട്ടിന്റെ വില്‍പന മേയ് 11 മുതല്‍ 14 വരെയാകുമെന്നാണ് സൂചന. ആമസോണ്‍ അതിന് മുമ്പോ, അതേ ദിവസങ്ങളിലോ വില്‍പന നടത്താനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട്.
ഇരു കമ്പനികളും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഉല്‍പന്നങ്ങള്‍ക്ക് 70 മുതല്‍ 80 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുമെന്നാണ് പ്രതീക്ഷ. വന്‍ വിലക്കിഴിവാകും ഇരുകമ്പനികളും പ്രഖ്യാപിക്കുക. നോ കോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക്, തുടങ്ങിയ ഓപ്ഷനുകളും ഫ്‌ലിപ്കാര്‍ട്ടും ആമസോണും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇ കൊമേഴ്‌സ് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ വില്‍പ്പന കൂട്ടുന്നതിന്റെ ഭാഗമായാണ് ഇത്തരം ഓഫറുകള്‍ നല്‍കുന്നത്. ടെലിവിഷന്‍, സ്മാര്‍ട്ട്‌ഫോണുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്കാകും വന്‍ ഇളവുകള്‍ ലഭിക്കുക.

LIVE NEWS - ONLINE

  • 1
    17 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 2
    31 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 3
    1 hour ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 4
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 5
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 6
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 7
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 8
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 9
    1 day ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം