മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചില്ല് തകരാറിലായതിനെത്തുടര്‍ന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാന്‍ മണിക്കൂറുകള്‍ വൈകി. ഇതോടെ യാത്രക്കാര്‍ വലഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നും സലാലയിലേക്ക് ഇന്നലെ രാവിലെ 10.40നു പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകളോളം വൈകിയത്. ചില്ല് മാറ്റിയ ശേഷം ഈ വിമാനം 104 യാത്രക്കാരുമായി 1.15നാണ് സലാലയിലേക്ക് പുറപ്പെട്ടത്.