Wednesday, February 20th, 2019

മാലിയിലേക്ക് കപ്പല്‍ – വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കും

        ന്യൂഡല്‍ഹി: കൊച്ചിയില്‍നിന്ന് മാലിയിലേക്കുള്ള വിമാന, കപ്പല്‍ യാത്രാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യയും മാലിദ്വീപും ധാരണയായി. മൂന്നു ദിവസത്തെ ഔദ്യോഗികസന്ദര്‍ശനത്തിന് എത്തിയ മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമിന്‍ അബ്ദുള്‍ ഗയൂമും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. മുംബൈയില്‍നിന്നും ഡല്‍ഹിയില്‍നിന്നും നേരിട്ട് മാലിയിലേക്ക് വിമാനസര്‍വീസ് തുടങ്ങാനും തീരുമാനിച്ചു. ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് സൗജന്യവിസ നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ മാലിദ്വീപ് പ്രസിഡന്റ് സ്വാഗതംചെയ്തു. രണ്ടു മാസത്തിനുള്ളില്‍ മടങ്ങിയെത്തുന്നതിനുള്ള നിരോധനം എടുത്തുകളഞ്ഞ നടപടിയെയും അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. മാലിയിലും ന്യൂഡല്‍ഹിയിലും … Continue reading "മാലിയിലേക്ക് കപ്പല്‍ – വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കും"

Published On:Jan 3, 2014 | 10:52 am

Maldeep Full

 

 

 

 

ന്യൂഡല്‍ഹി: കൊച്ചിയില്‍നിന്ന് മാലിയിലേക്കുള്ള വിമാന, കപ്പല്‍ യാത്രാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യയും മാലിദ്വീപും ധാരണയായി. മൂന്നു ദിവസത്തെ ഔദ്യോഗികസന്ദര്‍ശനത്തിന് എത്തിയ മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമിന്‍ അബ്ദുള്‍ ഗയൂമും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. മുംബൈയില്‍നിന്നും ഡല്‍ഹിയില്‍നിന്നും നേരിട്ട് മാലിയിലേക്ക് വിമാനസര്‍വീസ് തുടങ്ങാനും തീരുമാനിച്ചു.
ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് സൗജന്യവിസ നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ മാലിദ്വീപ് പ്രസിഡന്റ് സ്വാഗതംചെയ്തു. രണ്ടു മാസത്തിനുള്ളില്‍ മടങ്ങിയെത്തുന്നതിനുള്ള നിരോധനം എടുത്തുകളഞ്ഞ നടപടിയെയും അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്.
മാലിയിലും ന്യൂഡല്‍ഹിയിലും പുതിയ ഹൈക്കമ്മീഷന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് സ്ഥലം നല്‍കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യത്തെ ഔദ്യോഗികസന്ദര്‍ശനമായിരുന്നു അബ്ദുള്ള ഗയൂമിന്റെത്. പ്രതിരോധമന്ത്രി എ.കെ. ആന്റണി, ധനമന്ത്രി പി. ചിദംബരം, വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, സഹമന്ത്രി ഇ. അഹമ്മദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ആരോഗ്യമേഖലയിലെ സഹകരണത്തിനുപുറമേ, മാലിയിലെ ഇന്ദിരാഗാന്ധിസ്മാരക ആശുപത്രിക്ക് വേണ്ട മാനവശേഷി നല്‍കാനുള്ള ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    3 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    6 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    7 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    9 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    11 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    11 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു