Monday, August 26th, 2019

അഞ്ചംഗ മോഷണ സംഘം പിടിയില്‍

കാസര്‍കോട്:   അന്തര്‍ സംസ്ഥാന കവര്‍ച്ചാ കേസുകളിലെ പ്രതികളായ പതിനാറുകാരനടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിയാടി മൊയിലേത്ത്പാറ നാരുള്ള പറമ്പത്ത് കെ.വി. ഷിജു(41), ചെങ്കള തെക്കില്‍ കല്ലുവളയിലെ ഹനീഫ(36), മാണിക്കോത്ത് മഡിയനിലെ കെ.ഇസ്മായില്‍(44), മഞ്ചേശ്വരം മൊറത്തന ബട്ട്യപദവിലെ ജുനൈദ്(18) മംഗലാപുരം പാണ്ഡേശ്വരം സ്വദേശിയായ പതിനാറുകാരന്‍ എന്നിവരെ ഡിവൈഎസ്പി ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടുകയായിരുന്നു. മുളിയാര്‍ മാസ്തിക്കുണ്ട് കാച്ചിക്കാടിലെ സൈനബയുടെ വീട്ടില്‍ കഴിഞ്ഞ ഒന്നിനു ആറരപവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിനിടെയാണു … Continue reading "അഞ്ചംഗ മോഷണ സംഘം പിടിയില്‍"

Published On:Apr 23, 2014 | 8:57 am

കാസര്‍കോട്:   അന്തര്‍ സംസ്ഥാന കവര്‍ച്ചാ കേസുകളിലെ പ്രതികളായ പതിനാറുകാരനടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിയാടി മൊയിലേത്ത്പാറ നാരുള്ള പറമ്പത്ത് കെ.വി. ഷിജു(41), ചെങ്കള തെക്കില്‍ കല്ലുവളയിലെ ഹനീഫ(36), മാണിക്കോത്ത് മഡിയനിലെ കെ.ഇസ്മായില്‍(44), മഞ്ചേശ്വരം മൊറത്തന ബട്ട്യപദവിലെ ജുനൈദ്(18) മംഗലാപുരം പാണ്ഡേശ്വരം സ്വദേശിയായ പതിനാറുകാരന്‍ എന്നിവരെ ഡിവൈഎസ്പി ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടുകയായിരുന്നു. മുളിയാര്‍ മാസ്തിക്കുണ്ട് കാച്ചിക്കാടിലെ സൈനബയുടെ വീട്ടില്‍ കഴിഞ്ഞ ഒന്നിനു ആറരപവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിനിടെയാണു ഇവര്‍ കുടുങ്ങിയത്. ഇന്നു കോടതിയില്‍ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതിയായ പയ്യന്നൂര്‍ സ്വദേശിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ണൂര്‍ കൃഷ്ണ ജ്വല്ലറിയില്‍നിന്ന് അരകിലോ വെള്ളി, വടകര മേമുണ്ട, പുത്തുര്‍ എന്നീ രണ്ടു ക്ഷേത്രങ്ങള്‍, വടകരയിലെ ബേക്കറി, വീട്, വ്യാപാര സ്ഥാപനങ്ങള്‍, കണ്ണൂരില്‍ വസ്ത്രക്കട, മംഗലാപുരത്തെ ജ്വല്ലറിയുടെ ഉമടയുടെ വീട്ടില്‍നിന്നു സ്വര്‍ണവും കാറും വിദേശപണവും മുളിയാര്‍ പൊവ്വലില്‍ രണ്ടു വീട്ടില്‍ നിന്നു സ്വര്‍ണാഭരണങ്ങള്‍, ചെര്‍ക്കളയിലെ പലചരക്കു കട തുടങ്ങി പലയിടത്തായി വലുതുംചെറുതുമായ മുപ്പതിലേറെ കവര്‍ച്ച ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിന് മുന്‍പു നടത്തിയതായി സിഐ എ. സതീഷ്‌കുമാര്‍ അറിയിച്ചു. ഇതിനു പുറമെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍, ഓഫിസുകള്‍ എന്നിവിടങ്ങളില്‍ മോഷണശ്രമവും നടത്തിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    2 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    2 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    2 hours ago

    കറുപ്പിനഴക്…

  • 6
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം