Thursday, April 25th, 2019

തലായി മത്സ്യബന്ധന തുറമുഖം നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്തിന്റെ വികസനത്തിന് മത്സ്യത്തൊഴിലാളികള്‍ നല്‍കുന്ന സംഭാവന ഏറെ വലുതാണ്.

Published On:May 18, 2018 | 2:31 pm

തലശ്ശേരി: മത്സ്യതൊഴിലാളികളോട് ഏറ്റവും കൂടുതല്‍ കരുതല്‍ കാണിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലായി മത്സ്യബന്ധന തുറമുഖം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്നും ദുരന്ത പശ്ചാത്തലത്തില്‍ ജീവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. ദാരിദ്ര്യവും ബുദ്ധിമുട്ടും വിട്ടുമാറാത്ത വിഭാഗം കൂടിയാണ് ഈ മേഖല. സംസ്ഥാനത്തിന്റെ വികസനത്തിന് മത്സ്യത്തൊഴിലാളികള്‍ നല്‍കുന്ന സംഭാവന ഏറെ വലുതാണ്. ഇതൊക്കെ തിരിച്ചറിഞ്ഞാണ് രണ്ടായിരം കോടി രൂപയുടെ പ്രത്യേക പാക്കേജിന് സര്‍ക്കാര്‍ രൂപം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓഖി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം കാലതാമസമില്ലാതെ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്്. കേരളത്തില്‍ അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങള്‍ വീടില്ലാത്തവരായുണ്ട്്. ഇതില്‍ ഭൂരിഭാഗവും മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്.
മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന ഭൂമിയും വീടും നല്‍കുന്ന പദ്ധതിയുടെ ഭാഗമായുള്ള കണ്ണൂര്‍ ജില്ലയിലെ 127 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ഭൂമിയുടെ ആധാര വിതരണവും ഇതോടൊപ്പം നടന്നു.
യോഗത്തില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷതവഹിച്ചു. അഡ്വ. എ എന്‍ ഷംസീര്‍ എം എല്‍ എ സ്വാഗതം പറഞ്ഞു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി കെ അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍, പി പി അനില, സി പി സുമേഷ്, എ വി ചന്ദ്രദാസ്, കെ കെ സതീശ് കുമാര്‍, എം സി പവിത്രന്‍, സജീവ് മാറോളി, സി പി ഷൈജന്‍, അഡ്വ. പി വി സൈനുദ്ദീന്‍, യു എ ലത്തീഫ്, പി ശിവദാസന്‍, കെ വിനയരാജ്, ഒതയോത്ത് രമേശന്‍, എം പി അരവിന്ദാക്ഷന്‍, സി എം ബാലകൃഷ്ണന്‍, എസ് അനില്‍കുമാര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

  • 1
    33 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    33 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    54 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    54 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    1 hour ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    2 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    2 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    3 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    3 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം