Monday, October 23rd, 2017

മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് അറുതിയായില്ല

ജല്ലയിലെ മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്‌നമായിരുന്നു ആയിക്കര ഹാര്‍ബര്‍. ഇത് യാഥാര്‍ത്ഥ്യമായിട്ടും മത്സ്യത്തൊഴിലാളികളുടെ ദുരിതം ദുരിതമായിത്തന്നെ തുടരുകയാണ്. മത്സ്യബന്ധന മേഖല പൊതുവില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ കൂനിന്മേല്‍ കുരുപോലെ അധികാരികളുടെ അനാസ്ഥ ഇവിടെ മത്സ്യത്തൊഴിലാളികളുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്. ഹാര്‍ബറില്‍ നിന്ന് കടലിലേക്കുള്ള മത്സ്യബന്ധന ബോട്ടുകളുടെ വരവും പോക്കും വേലിയേറ്റത്തെ ആശ്രയിച്ചാകുമ്പോള്‍ ഇവര്‍ എങ്ങനെ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തും. കണ്ണൂരിന് സ്വന്തമായി ഇത്തവണ ഒരു തുറമുഖ വകുപ്പ് മന്ത്രിയെ കിട്ടിയിട്ടും മത്സ്യത്തൊഴിലാളികള്‍ നിരാശയില്‍ തന്നെയാണ്. ദുരിതം കാണാന്‍ ആര്‍ക്കും കഴിയുന്നില്ല. കോടികള്‍ … Continue reading "മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് അറുതിയായില്ല"

Published On:Aug 7, 2017 | 3:02 pm

ജല്ലയിലെ മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്‌നമായിരുന്നു ആയിക്കര ഹാര്‍ബര്‍. ഇത് യാഥാര്‍ത്ഥ്യമായിട്ടും മത്സ്യത്തൊഴിലാളികളുടെ ദുരിതം ദുരിതമായിത്തന്നെ തുടരുകയാണ്. മത്സ്യബന്ധന മേഖല പൊതുവില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ കൂനിന്മേല്‍ കുരുപോലെ അധികാരികളുടെ അനാസ്ഥ ഇവിടെ മത്സ്യത്തൊഴിലാളികളുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്. ഹാര്‍ബറില്‍ നിന്ന് കടലിലേക്കുള്ള മത്സ്യബന്ധന ബോട്ടുകളുടെ വരവും പോക്കും വേലിയേറ്റത്തെ ആശ്രയിച്ചാകുമ്പോള്‍ ഇവര്‍ എങ്ങനെ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തും. കണ്ണൂരിന് സ്വന്തമായി ഇത്തവണ ഒരു തുറമുഖ വകുപ്പ് മന്ത്രിയെ കിട്ടിയിട്ടും മത്സ്യത്തൊഴിലാളികള്‍ നിരാശയില്‍ തന്നെയാണ്. ദുരിതം കാണാന്‍ ആര്‍ക്കും കഴിയുന്നില്ല. കോടികള്‍ വികസനത്തിന്റെ പേരില്‍ ഇവിടെ ചെലവഴിച്ചെങ്കിലും കടലില്‍ കായം കലക്കിയ പോലെയാണ് അനുഭവം.
യഥാര്‍ത്ഥ പ്രശ്‌നം പഠിക്കാതെയാണ് ഫണ്ടിന്റെ ഉപയോഗം. അധികാരികളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും കീശ നിറഞ്ഞതല്ലാതെ തൊഴിലാളികളുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമം ഉണ്ടായിട്ടില്ല. 13 വര്‍ഷം മുമ്പ് ഡ്രഡ്ജിംഗിന് ആറരക്കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ടെണ്ടര്‍ വിളിച്ചെങ്കിലും കരാറുകാരനെകൊണ്ട് പണിയെടുപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുമുണ്ടത്രെ. മണ്‍തിട്ടയിലിടിച്ച് കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ വന്‍ബോട്ടുകളും ഫൈബര്‍ തോണികളടക്കം രണ്ട് ഡസനോളം മത്സ്യബനധന യാനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കടലിലകപ്പെട്ട നാലുപേരുടെ ജീവന്‍ തിരിച്ചു കിട്ടിയത് തന്നെ മറ്റ് മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനത്തോടെയാണ്.
കഴിഞ്ഞദിവസവും ഹാര്‍ബറില്‍ മണല്‍ തിട്ടയില്‍ തട്ടി ബോട്ട് തകര്‍ന്നതോടെ മത്സ്യത്തൊഴിലാളികള്‍ വീണ്ടും ആശങ്കയിലാണ്. ഇതില്‍ പ്രതിഷേധിച്ച് അവര്‍ ഈ മേഖലയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ കടലിന്റെ മക്കള്‍ പലതവണ നടത്തിയെങ്കിലും കണ്ണുതുറക്കേണ്ടവര്‍ ഇതുവരെ കണ്ണുതുറന്നിട്ടില്ല. ഇനിയെങ്കിലും തങ്ങള്‍ക്ക് വേണ്ടി കണ്ണു തുറക്കുമെന്ന പ്രതീക്ഷയും കടലിന്റെ മക്കള്‍ കൈവിട്ടിരിക്കുന്നു. ഇത്തവണ ഹാര്‍ബര്‍ ഉള്‍പ്പെടുന്ന മേഖലയെ പ്രതിനിധീകരിക്കുന്ന എം എല്‍ എ തന്നെ തുറമുഖ വകുപ്പ് മന്ത്രിയായിട്ടും എന്തെ തങ്ങളോട് ഇത്തരത്തിലുള്ള അവഗണനയെന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ കാര്യമായ പങ്കുവഹിക്കേണ്ട തുറമുഖ വികസനത്തിന് മാത്രം അധികൃതര്‍ ശ്രദ്ധ ചെലുത്താത്തത് പ്രതിഷേധാര്‍ഹമാണ്. പ്രതിവര്‍ഷം കോടികളുടെ വരുമാനമാണ് ഈ തുറമുഖത്ത് നിന്നുണ്ടാകുന്നത്. അതിലൊരു വിഹിതമെങ്കിലും ഇതിന്റെ വികസനത്തിനായി മാറ്റിവെച്ചാല്‍ ഈ കടലിന്റെ മക്കള്‍ ഇങ്ങനെ ദുരിതം അനുഭവിക്കേണ്ടിവരില്ല. അഴീക്കല്‍, തലായി തുറമുഖങ്ങളിലും സ്ഥിതി ഇതുപോലെ തന്നെയാണ്. തുറമുഖം യാഥാര്‍ത്ഥ്യമായിട്ട് വര്‍ഷങ്ങളായെങ്കിലും ഇവിടെ പ്രവര്‍ത്തന സൗകര്യങ്ങള്‍ ഇനിയുമായില്ല. സര്‍ക്കാറിന്റെ മുന്തിയ പരിഗണന തുറമുഖ വികസന കാര്യത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

LIVE NEWS - ONLINE

 • 1
  6 hours ago

  ജി.എസ്.ടി എന്നാല്‍ ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് രാഹുല്‍ ഗാന്ധി

 • 2
  7 hours ago

  നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

 • 3
  8 hours ago

  ജമ്മുകശ്മീര്‍ വിഷയം: ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

 • 4
  9 hours ago

  തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി

 • 5
  11 hours ago

  സംസ്ഥാന സ്‌കൂള്‍കായിക മേള; എറണാകുളം ചാമ്പ്യന്മാര്‍

 • 6
  12 hours ago

  കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

 • 7
  13 hours ago

  കേസ് കൊടുത്തവരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ദിലീപ്

 • 8
  14 hours ago

  അഴിമതിക്കെതിരെ നടപടി ജനം ആഗ്രഹിക്കുന്നു

 • 9
  15 hours ago

  ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിലക്ക്