Sunday, November 18th, 2018

മീന്‍വില കുത്തനെ ഉയര്‍ന്നു

കണ്ണൂര്‍: ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് മീന്‍വില കുത്തനെ ഉയര്‍ന്നു. ഒരുകിലോ മത്തിക്ക് 120 രൂപക്ക് മുകളിലെത്തി. അയല വില 200 കടന്നു. പൂവാലന്‍ ചെമ്മീന് ചെറുത് 240രൂപക്ക് മുകളിലാണ്. വലുത് 320. കശാപ്പ് നിരോധനം വന്നതോടെ മാടുകളുടെ വരവ് കുറഞ്ഞത് മത്സ്യവില്‍പ്പന കൂടാന്‍ കാരണമായി. മാട്ടിറച്ചി കിലോക്ക് 250 രൂപക്ക് മുകളിലാണ്. കടല്‍മത്സ്യങ്ങളുടെ വരവ് നിലച്ചതോടെ പുഴ മത്സ്യത്തിന് വില കൂടി. വളപട്ടണം മാര്‍ക്കറ്റില്‍ നോങ്ങലിന് 500 രൂപയാണ് വില. കറ്റ്‌ല, കയ്യന്‍ 350 രൂപക്കാണ് വിറ്റത്. … Continue reading "മീന്‍വില കുത്തനെ ഉയര്‍ന്നു"

Published On:Jul 3, 2017 | 10:01 am

കണ്ണൂര്‍: ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് മീന്‍വില കുത്തനെ ഉയര്‍ന്നു. ഒരുകിലോ മത്തിക്ക് 120 രൂപക്ക് മുകളിലെത്തി. അയല വില 200 കടന്നു. പൂവാലന്‍ ചെമ്മീന് ചെറുത് 240രൂപക്ക് മുകളിലാണ്. വലുത് 320. കശാപ്പ് നിരോധനം വന്നതോടെ മാടുകളുടെ വരവ് കുറഞ്ഞത് മത്സ്യവില്‍പ്പന കൂടാന്‍ കാരണമായി. മാട്ടിറച്ചി കിലോക്ക് 250 രൂപക്ക് മുകളിലാണ്.
കടല്‍മത്സ്യങ്ങളുടെ വരവ് നിലച്ചതോടെ പുഴ മത്സ്യത്തിന് വില കൂടി. വളപട്ടണം മാര്‍ക്കറ്റില്‍ നോങ്ങലിന് 500 രൂപയാണ് വില. കറ്റ്‌ല, കയ്യന്‍ 350 രൂപക്കാണ് വിറ്റത്. നോങ്ങല്‍ യഥേഷ്ടം വരുന്നുണ്ട്. കരിമീനിന് വിലയും കൂടിയിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവിലെ മത്സ്യക്ഷാമം മുതലെടുത്ത് നേട്ടം കൊയ്യാന്‍ വിദേശമത്സ്യകമ്പനികള്‍ ശ്രമിക്കുന്നുണ്ട്.ഒമാന്‍, വിയറ്റ്‌നാമില്‍ നിന്നുള്ള മത്സ്യങ്ങള്‍ വിപണിയില്‍ ഇറക്കുന്നതിന് പുറമെ നോര്‍വെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യവും വന്‍തോതില്‍ ആഭ്യന്തര വിപണിയിലെത്തുന്നുണ്ട്. ഒമാനില്‍ നിന്നുള്ള വലിപ്പമുള്ള മത്തി 160 രൂപ നിരക്കിലാണ് വില്‍പ്പന.
വന്‍കിട മത്സ്യക്കമ്പനികള്‍ ഫ്രീസറില്‍ സൂക്ഷിക്കുന്ന മത്സ്യം കൊള്ളലാഭത്തിന് വിറ്റഴിക്കുകയാണ്. സപ്തംബര്‍ വരെ മീന്‍ വില കുറയാനിടയില്ല. പച്ചക്കറിയുടെ വിലയും ഇരട്ടിയോളമായി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ പച്ചക്കറിയുടെ ലഭ്യതക്കുറവാണ് വില വര്‍ധനക്ക് കാരണമത്രെ.
12 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 55-60 നിരക്കാണ്.വെണ്ടക്ക 50, കാരറ്റ് 80, ബീന്‍സ് 55, വെള്ളരിക്ക-26, ബീറ്റ്‌റൂട്ട് 45, മുളക്-45, കൊത്തവര -50, കയ്പ-40 തുടങ്ങി എല്ലാ പച്ചക്കറികള്‍ക്കും വില കൂടി. തമിഴ്‌നാട്ടില്‍ കഴിഞ്ഞ രണ്ടുമാസത്തോളമായി മഴയില്ലാത്തതിനെ തുടര്‍ന്ന് വരള്‍ച്ച കാരണമാണ് പച്ചക്കറി ക്ഷാമം അനുഭവപ്പെട്ടത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 2
    6 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 3
    7 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 4
    7 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 5
    8 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 6
    21 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 7
    22 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 8
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 9
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള