Wednesday, August 21st, 2019

മീനില്‍ രാസവസ്തു; പരിശോധന തുടങ്ങി

തീരദേശ ജില്ലകളിലെ കടപ്പുറങ്ങളില്‍ മീന്‍ സംഭരിച്ചുവച്ച് മറ്റ് ജില്ലകളിലേക്ക് കൊടുത്തുവിടുന്നതാണ് ഏറ്റവും പുതിയ രീതി.

Published On:May 15, 2019 | 9:25 am

കോഴിക്കോട്/ ആലപ്പുഴ: മാരക രാസവസ്തുക്കള്‍ മീനില്‍ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയില്‍ വീണ്ടും ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനതുടങ്ങി. തിരുവനന്തപുരം, കൊല്ലം, എറണാകുളം മേഖലകളിലാണ് ആദ്യഘട്ട പരിശോധന. യാതൊരു രുചിയുമില്ലാത്ത മീനാണ് കിട്ടുന്നത്. മാസങ്ങളോളം ഇരുന്ന മീനാണിതെന്നു കാണിച്ച് ആലപ്പുഴ, ചാരുംമൂട്, മാവേലിക്കര എന്നിവിടങ്ങളില്‍നിന്ന് ഉപഭോക്താക്കള്‍ പരാതിയുമായി ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്ന് വന്‍തോതില്‍ മീന്‍ കേരളത്തിലേക്കെത്തുന്നുണ്ട്. കേരളതീരത്ത് മീനിന്റെ കുറവും ആവശ്യക്കാരുടെ വര്‍ധനയുമായപ്പോള്‍ മറ്റുസംസ്ഥാനങ്ങളിലേതിനെക്കാള്‍ ഇരട്ടിയിലധികം വിലയാണ് ഇവിടെ.
തീരദേശ ജില്ലകളിലെ കടപ്പുറങ്ങളില്‍ മീന്‍ സംഭരിച്ചുവച്ച് മറ്റ് ജില്ലകളിലേക്ക് കൊടുത്തുവിടുന്നതാണ് ഏറ്റവും പുതിയ രീതി. ആലപ്പുഴയില്‍ നിന്നുള്ളതാണെന്ന് പറഞ്ഞ് കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് ഇതരസംസ്ഥാന മീന്‍ എത്തിക്കുന്നതായും പരാതിയുണ്ട്.
ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളില്‍ വന്‍തോതില്‍ കായല്‍മീനും പുറമേനിന്ന് എത്തുന്നുണ്ട്. ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നാണ് ഇവയുടെ വരവ്. അടുത്തകാലത്തായി മീനിന്റെ അവശിഷ്ടങ്ങള്‍ തിന്ന പൂച്ചക്കും നായക്കള്‍ക്കും ഛര്‍ദി ഉണ്ടായതായി വിവരമുണ്ട്. ഇത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്.

 

 

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    11 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    13 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    16 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    17 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    17 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    18 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    18 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു