Friday, February 22nd, 2019

മത്സ്യമേഖലയെ കുളംതോണ്ടുന്നവര്‍

      മത്സ്യക്കുഞ്ഞുങ്ങളെ വളം നിര്‍മാണത്തിന് ഉപയോഗിക്കുന്നത് മത്സ്യമേഖലയില്‍ സമീപ ഭാവിയില്‍ തന്നെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ട്രഷ് ഫിഷ് എന്ന പേരിലറിയപ്പെടുന്ന ചെറിയ മത്സ്യക്കുഞ്ഞുങ്ങളെയും കടല്‍ജീവികളേയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തൂത്തുവാരുന്നതാണ് ഈമേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധി. ഈ പ്രവണത പരമ്പരാഗത മത്സ്യതൊഴിലാളികളെ കുത്തുപാളയെടുപ്പിക്കുമെന്ന് മാത്രമല്ല ചെറിയ മത്സ്യങ്ങളും കടല്‍ജീവികളും പൂര്‍ണമായും അപ്രത്യക്ഷമാകുന്നതിനുമിടയാക്കും. വിവിധതരം വളങ്ങള്‍ നിര്‍മിക്കാനാണ് മത്സ്യവേട്ട ശക്തമാക്കുന്നത്. ചെറുമത്സ്യങ്ങളുടേയും വിവിധതരം കടല്‍ജീവികളുടേയും ആവാസകേന്ദ്രമാണ് കടലിന്റെ അടിത്തട്ട്. മത്സ്യക്കുഞ്ഞുങ്ങള്‍, കടല്‍ … Continue reading "മത്സ്യമേഖലയെ കുളംതോണ്ടുന്നവര്‍"

Published On:Apr 28, 2014 | 1:40 pm

Fish issue full

 

 

 
മത്സ്യക്കുഞ്ഞുങ്ങളെ വളം നിര്‍മാണത്തിന് ഉപയോഗിക്കുന്നത് മത്സ്യമേഖലയില്‍ സമീപ ഭാവിയില്‍ തന്നെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ട്രഷ് ഫിഷ് എന്ന പേരിലറിയപ്പെടുന്ന ചെറിയ മത്സ്യക്കുഞ്ഞുങ്ങളെയും കടല്‍ജീവികളേയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തൂത്തുവാരുന്നതാണ് ഈമേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധി. ഈ പ്രവണത പരമ്പരാഗത മത്സ്യതൊഴിലാളികളെ കുത്തുപാളയെടുപ്പിക്കുമെന്ന് മാത്രമല്ല ചെറിയ മത്സ്യങ്ങളും കടല്‍ജീവികളും പൂര്‍ണമായും അപ്രത്യക്ഷമാകുന്നതിനുമിടയാക്കും.
വിവിധതരം വളങ്ങള്‍ നിര്‍മിക്കാനാണ് മത്സ്യവേട്ട ശക്തമാക്കുന്നത്. ചെറുമത്സ്യങ്ങളുടേയും വിവിധതരം കടല്‍ജീവികളുടേയും ആവാസകേന്ദ്രമാണ് കടലിന്റെ അടിത്തട്ട്. മത്സ്യക്കുഞ്ഞുങ്ങള്‍, കടല്‍ മത്സ്യങ്ങള്‍, ഞണ്ട്, കൊഞ്ച് കൂടാതെ ശംഖുകളും ചിപ്പികളും കടല്‍പുഴുക്കളും കടല്‍ ജീവികളുമെല്ലാം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വലയെറിയുമ്പോള്‍ അതില്‍കുടുങ്ങുന്നത് സ്വാഭാവികം. എന്നാല്‍ ഇത്തരം ജീവികളെ അപ്പോള്‍ തന്നെ കടലിലെറിയുകയും ചെയ്യും. അതുകൊണ്ടുള്ള ഗുണം വളരെ വലുതാണ്. മത്സ്യങ്ങളുടെ ഉല്‍പ്പാദന വര്‍ധനവിന് വഴിവെക്കുന്ന ഇത്തരം രീതികളെ പാടെ നിരാകരിക്കുകയാണ് പുതിയ നീക്കത്തിലൂടെ ഫിഷറീസ് ഉദ്യോഗസ്ഥര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ചില തുറമുഖങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ കൊണ്ടുവരുന്നത് മത്സ്യക്കുഞ്ഞുങ്ങളെയും ട്രഷ്ഫിഷ് ഇനത്തില്‍പെട്ടവയെയുമാണ്. ഫിഷറീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോരിയെടുക്കുന്ന ഈ ഇനത്തില്‍പെട്ടവയെ അപ്പാടെ വളംനിര്‍മാണ ഫാക്ടറികളിലേക്കാണ് കയറ്റിയയക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഹാര്‍ബറികളില്‍നിന്നുമാത്രമായി നിത്യേന ടണ്‍ കണക്കിന് മത്സ്യസമ്പത്താണ് വളം നിര്‍മാണ ഫാക്ടറികളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇത് അധികൃതര്‍ക്കുമറിയാം. ഇതിനെതിരെ ഒരു ചെറുവിരലനക്കാന്‍പോലും ബന്ധപ്പെട്ടവര്‍ തയാറാകാത്തത് ഈമേഖലയില്‍ ആശങ്കകളും പടര്‍ത്തി. കോടികളുടെ മത്സ്യസമ്പത്താണ് തമിഴ്‌നാടിലെ വളം നിര്‍മാണഫാക്ടറികളിലെത്തിക്കൊണ്ടിരിക്കുന്നത്.
മത്സ്യ ഇനങ്ങളും കടല്‍ജീവികളും കുറ്റിയറ്റുപോകുമെന്ന് മാത്രമല്ല പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ജീവിതവും അങ്ങേയറ്റം പരിതാപകരമായി മാറുകയാണ്. കടംവാങ്ങിയും പലിശക്ക് പണമെടുത്തും പ്രതീക്ഷയോടെ കടലിലിറങ്ങിയ വള്ളങ്ങളുടെ ഉടമകള്‍ മത്സ്യം കിട്ടാതായതോടെ ലക്ഷങ്ങളുടെ കടക്കെണിയിലുമായി. ആയിരക്കണക്കിന് രൂപയുടെ ഇന്ധനം നിറച്ച് കടലിലേക്കിറങ്ങുന്ന വള്ളങ്ങള്‍ അരിച്ചുപെറുക്കിയിട്ടും പൊടിമീന്‍ പോലും കിട്ടാതെ കരയിലേക്ക് കയറ്റിവെക്കുന്ന വള്ളങ്ങളുടെ എണ്ണം ആലപ്പുഴപോലുള്ള തീരപ്രദേശങ്ങളില്‍ വര്‍ധിച്ചുവരികയാണ്. മത്സ്യതൊഴിലാളികള്‍ മാത്രമല്ല ഇതോടെ പട്ടിണിയിലായത്. ഈമേഖലയെ ആശ്രയിച്ച് കഴിയുന്ന അനുബന്ധമേഖലയിലുള്ളവരും വറുതിയുടെ നടുവിലാണ്.
മത്സ്യങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിട്ട് തുടങ്ങിയതോടെ ഇറക്കുമതി മത്സ്യങ്ങളാണ് ഇപ്പോള്‍ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത്. മാഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് ഇന്‍സുലേറ്റഡ് ലോറിയില്‍ മത്സ്യം കേരളത്തിന്റെ പലഭാഗങ്ങളിലും എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ മൊത്തവ്യാപാരികള്‍ വാരിക്കൂട്ടുന്ന ലാഭം എത്രയെന്ന് പോലും തിട്ടപ്പെടുത്താന്‍ കഴിയില്ല. നേരത്തെ തുച്ഛമായ വിലക്ക് ലഭിച്ചിരുന്ന മത്സ്യം ഇപ്പോള്‍ വിലയുടെ കാര്യത്തില്‍ സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചിരിക്കുകയാണ്. കയറ്റി വരുന്ന മത്സ്യം കേടാകാതിരിക്കാന്‍ പലതരം രാസവസ്തുക്കള്‍ കലര്‍ത്തുന്നതും വന്‍വിപത്ത് തന്നെയാണ്.
മത്സ്യമേഖലയില്‍ ഇത്രയേറെ രൂക്ഷമായ പ്രതിസന്ധിയുണ്ടായിട്ടും ബന്ധപ്പെട്ട വകുപ്പോ സര്‍ക്കാറോ ഇടപെടുന്നില്ല. ജനങ്ങളെ ചൂഷണം ചെയ്ത് വന്‍ലാഭം കൊയ്യാനുള്ള മേഖലയായി ഇന്ന് മത്സ്യ വിപണി മാറി. അതിനിടയിലാണ് മത്സ്യസമ്പത്തിന്റെ വംശനാശത്തിന് തന്നെ ഇടയാക്കുന്ന പ്രവണതകള്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. വളം നിര്‍മാണത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണുവേണ്ടത്. ചെറുവിലക്ക് യഥേഷ്ടം ലഭിക്കുന്ന മത്സ്യ ഇനങ്ങളുടെ കുറ്റിനാശം വരുത്തിയും അപൂര്‍വ ഇനം കടല്‍ ജീവികളെ വംശഹത്യ നടത്തിയും വളം നിര്‍മാണ ഫാക്ടറികള്‍ തടിച്ച് കൊഴുക്കണമെന്ന് ആരും പറയുകയില്ല. അങ്ങിനയല്ലെന്ന തോന്നലാണ് ബന്ധപ്പെട്ട വകുപ്പിലെ ചിലര്‍ക്കുള്ളതെങ്കില്‍ അവരെ നേര്‍വഴിയിലൂടെ നടത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

LIVE NEWS - ONLINE

 • 1
  20 mins ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 2
  2 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 3
  4 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 4
  5 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 5
  5 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 6
  7 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 7
  7 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

 • 8
  7 hours ago

  മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

 • 9
  7 hours ago

  മിന്നല്‍ ഹര്‍ത്താല്‍; ഡീനിനും കിട്ടി എട്ടിന്റെ പണി