Tuesday, November 13th, 2018

ചെറുമത്സ്യങ്ങളെ പിടിച്ച് വില്‍പ്പനക്ക് കൊണ്ടുവന്ന വള്ളവും മത്സ്യവും പിടികൂടി

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധയിലാണ് ഇവ പിടിച്ചെടുത്തത്.

Published On:Jun 28, 2018 | 8:00 am

കൊല്ലം: നീണ്ടകരയില്‍ അനധികൃതമായി ചെറുമത്സ്യങ്ങളെ പിടിച്ച് വില്‍പ്പനക്കായി കൊണ്ടുവന്ന വള്ളവും മത്സ്യവും പിടികൂടി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധയിലാണ് ഇവ പിടിച്ചെടുത്തത്. അയലയുടെ ചെറുകുഞ്ഞുങ്ങളെയാണ് വള്ളത്തില്‍നിന്നും പിടികൂടിയത്. കടലിന്റെ ആവാസവ്യവസ്ഥ ഇല്ലാതാക്കുന്നതിനാല്‍ ചെറുമത്സ്യങ്ങളെ പിടികൂടാന്‍ പാടില്ലെന്ന ഉത്തരവുള്ളപ്പോഴാണ് ലാഭംമാത്രം ലക്ഷ്യമിട്ട് മത്സ്യക്കുഞ്ഞുങ്ങളെ ചിലര്‍ പിടികൂടുന്നതെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫിഷറീസ് അസി. ഡയറക്ടര്‍ രമേശ് ശശിധരന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്.ഐ. സുമേഷ്, എ.എസ്.ഐ. ജോസ്, സിവില്‍ ഓഫീസര്‍ അനീഷ്, ലൈഫ് ഗാര്‍ഡ് ജോയി എന്നിവരടങ്ങിയ സംഘമാണ് വള്ളം പിടികൂടിയത്. വരുംദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    5 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    6 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    7 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    8 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    10 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    11 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    11 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    12 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    12 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി