Friday, November 16th, 2018

മീനുകള്‍ക്ക് അരി ഇടല്‍ ചടങ്ങിന് തുടക്കമായി

  സുള്ള്യ: ചെന്നകേശവ ക്ഷേത്രാചാരത്തിന്റെ ഭാഗമായി പയസ്വിനി പുഴയിലെ മീനുകള്‍ക്ക് അരി ഇടുന്ന ചടങ്ങിന് തുടക്കമായി. ചിങ്ങമാസത്തിലെ അമാവാസി നാളില്‍ തുടങ്ങുന്ന ചടങ്ങ് അടുത്ത വര്‍ഷം ജനുവരിയില്‍ ക്ഷേത്രത്തിലെ ഉല്‍സവം തീരുന്നതുവരെ മുടങ്ങാതെ തുടരും. ചെന്നകേശവ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷം പന്നബുഡു ഭഗവതി ക്ഷേത്രത്തില്‍ ദീപം തെളിയിച്ചു പ്രാര്‍ഥിച്ച ശേഷം ക്ഷേത്ര ഭാരവാഹികളും മറ്റു ബന്ധപ്പെട്ടവരും പയസ്വിനി പുഴക്കരയിലെത്തും. പുഴയോരത്ത് ഗംഗാപൂജ നടത്തി നിവേദ്യം തയാറാക്കും. പിന്നീട് എല്ലാവരും തീര്‍ഥസ്‌നാനം നടത്തി പ്രാര്‍ഥിച്ച ശേഷം അരി, … Continue reading "മീനുകള്‍ക്ക് അരി ഇടല്‍ ചടങ്ങിന് തുടക്കമായി"

Published On:Sep 6, 2013 | 7:02 pm

Sullia Chennakesava Temple

 
സുള്ള്യ: ചെന്നകേശവ ക്ഷേത്രാചാരത്തിന്റെ ഭാഗമായി പയസ്വിനി പുഴയിലെ മീനുകള്‍ക്ക് അരി ഇടുന്ന ചടങ്ങിന് തുടക്കമായി. ചിങ്ങമാസത്തിലെ അമാവാസി നാളില്‍ തുടങ്ങുന്ന ചടങ്ങ് അടുത്ത വര്‍ഷം ജനുവരിയില്‍ ക്ഷേത്രത്തിലെ ഉല്‍സവം തീരുന്നതുവരെ മുടങ്ങാതെ തുടരും. ചെന്നകേശവ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷം പന്നബുഡു ഭഗവതി ക്ഷേത്രത്തില്‍ ദീപം തെളിയിച്ചു പ്രാര്‍ഥിച്ച ശേഷം ക്ഷേത്ര ഭാരവാഹികളും മറ്റു ബന്ധപ്പെട്ടവരും പയസ്വിനി പുഴക്കരയിലെത്തും. പുഴയോരത്ത് ഗംഗാപൂജ നടത്തി നിവേദ്യം തയാറാക്കും. പിന്നീട് എല്ലാവരും തീര്‍ഥസ്‌നാനം നടത്തി പ്രാര്‍ഥിച്ച ശേഷം അരി, നെല്ല്, തേങ്ങാ കഷണം, പഴം എന്നിവ പുഴയിലെ മീനുകള്‍ക്ക് ഭക്തിപുരസ്സരം അര്‍പ്പിക്കും.
തൊടിക്കാനം മല്ലികാര്‍ജുന ക്ഷേത്രം മല്‍സ്യതീര്‍ഥത്തിലെ മീനുകള്‍ ഈ അരി സ്വീകരിക്കാന്‍ എത്തുന്നുവെന്നാണ് വിശ്വാസം. പിന്നീടുള്ള എല്ലാ ദിവസങ്ങളിലും ബുഡു ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരാള്‍ പുഴയില്‍ എത്തി സ്‌നാനംചെയ്തു പുഴയിലെ മീനുകള്‍ക്ക് ഒരുപിടി അരി സമര്‍പ്പിക്കും. മീനുകള്‍ക്ക് അരിയിട്ട ശേഷം ബുഡു ഭഗവതിക്ഷേത്രത്തില്‍ എത്തി വിളക്ക് തെളിയിച്ചു പ്രാര്‍ഥിക്കുന്നു. ഇനി തുടര്‍ച്ചയായി അഞ്ചു മാസക്കാലം ഈ ചടങ്ങ് തുടങ്ങും. തലമുറകളായി തുടരുന്ന ചടങ്ങ് ഇന്നും ചിട്ടയോടും ഭക്തിപുരസ്സരവും നടത്തപ്പെടുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    2 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    3 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    3 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    4 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    4 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    4 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    5 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    5 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം