Tuesday, November 13th, 2018

മീനുകള്‍ക്ക് ഇനി അളവെടുപ്പ്

മത്സ്യങ്ങളെ പിടികൂടുന്നതിന് ഫിഷറീസ് വകുപ്പ് പ്രത്യേക കണക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

Published On:Jul 25, 2018 | 10:53 am

കണ്ണൂര്‍: മീനുകള്‍ക്ക് ‘അളവെടുപ്പ്’ നടത്തുന്നു. പൂര്‍ണ വളര്‍ച്ചയെത്താത്ത മത്സ്യങ്ങളെ പിടികൂടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധനയ്ക്ക് ഒരുങ്ങുന്നത്. മത്സ്യങ്ങളുടെ വളര്‍ച്ച സ്‌കെയില്‍ ഉപയോഗിച്ച് അളന്നു തിട്ടപ്പെടുത്തും. ഫീഷറീസ് വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നല്‍കുക.
ചെറിയ മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ അളന്നുനോക്കി തിട്ടപ്പെടുത്തും. അനുവദനീയമായ വളര്‍ച്ചയെത്തിയെന്ന് കണ്ടാല്‍ മത്സ്യങ്ങള്‍ വിട്ടുനല്‍കും. വലകള്‍ വില്‍ക്കുന്ന കടകളും പരിശോധിക്കും.
സാധാരണ മറ്റ് പരിശോധനകള്‍ക്ക് അനുവദിക്കാത്ത മത്സ്യത്തൊഴിലാളികള്‍ ഈ പരിശോധനക്ക് സഹകരിക്കും. തങ്ങളുടെ ഭാവിക്ക് കൂടി ഗുണകരമായതിനാലാണ് ഇവര്‍ സഹകരിക്കുന്നത്. പൂര്‍ണവളര്‍ച്ചയെത്തും മുമ്പ് ചെറുമീനുകളെ പിടികൂടുന്നതാണ് മത്സ്യം കുറയാന്‍ കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ശന നടപടിയെടുക്കണമെന്ന് കാണിച്ച് കണ്ണൂരിലടക്കം വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചിരുന്നു.
മത്സ്യങ്ങളെ പിടികൂടുന്നതിന് ഫിഷറീസ് വകുപ്പ് പ്രത്യേക കണക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ചാള, മത്തി എന്നിവ പിടികൂടുന്നതിന് കുറഞ്ഞത് പത്ത് സെന്റീമീറ്ററെങ്കിലും വലിപ്പമെത്തണം. അയലക്ക് 14 സെന്റീമീറ്റര്‍, കേരാചൂര 31 സെന്റീമീറ്റര്‍, വാള 46 സെന്റീമീറ്റര്‍, കിളിമീന്‍ 12 സെന്റീമീറ്റര്‍ എന്നിങ്ങനെയാണ് കണക്ക് നിര്‍ണയിച്ചിരിക്കുന്നത്. ചെറുമീനുകളെ പിടികൂടിയാല്‍ അളവനുസരിച്ചുള്ള പിഴ ഈടാക്കുകയും വള്ളങ്ങളുടെ ലൈസന്‍സ് റദ്ദാക്കലടക്കമുള്ള നടപടികളും സ്വീകരിക്കും. ഇതിന്റെ മുന്നോടിയായാണ് പരിശോധന തുടങ്ങുന്നത്.
അന്യസംസ്ഥാനങ്ങളിലെ മത്സ്യങ്ങളാണ് ഇപ്പോള്‍ വരുന്നത്. കണ്ണൂരിലടക്കം മത്സ്യത്തൊഴിലാളികള്‍ കനത്ത മഴയെ തുടര്‍ന്ന് കടുത്ത വറുതിയിലാണ്. കടല്‍ ശാന്തമായാല്‍ മാത്രമേ പരമ്പരാഗത തൊഴിലാളികള്‍ കടലില്‍ ഇറങ്ങുകയുള്ളൂ.

 

LIVE NEWS - ONLINE

  • 1
    12 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    13 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    13 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    14 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    16 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    18 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    18 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    18 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    19 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി