Sunday, November 18th, 2018

വിഷമത്സ്യത്തിന്റെ വരവ് തടയണം

മീന്‍കൂട്ടി ഭക്ഷണം ശീലിച്ചവര്‍ക്ക് ഇനി ഭയപ്പാടിന്റെ കാലം. വലിയ വില കൊടുത്ത് അടുക്കളയില്‍ എത്തിക്കുന്ന തിളങ്ങുന്ന മത്സ്യം ഭക്ഷ്യയോഗ്യമാണോ എന്നറിയാന്‍ മാര്‍ഗമില്ലാത്തതാണ് ഭയപ്പാടിന് കാരണം. അടുത്ത ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ചെക്ക്‌പോസ്റ്റുകള്‍, കൊല്ലം എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയ ടണ്‍ കണക്കിന് മത്സ്യത്തിലും ചെമ്മീനിലും മാരക വിഷമായ ഫോര്‍മാലിന്‍ ചേര്‍ത്തിട്ടുണ്ടെന്ന പരിശോധന ഫലം ഏറെ ഉല്‍ക്കണ്ഠയും ഭയപ്പാടും ഉണ്ടാക്കുന്നതാണ്. സംസ്ഥാനത്തെ വായുവും വെള്ളവും മലിനമാകുന്നതിന്റെയും അതിന് സ്വീകരിക്കേണ്ട പരിഹാര മാര്‍ഗങ്ങളെയും സംബന്ധിച്ച് അങ്ങോളമിങ്ങോളം ബോധവല്‍കരണ പരിപാടികള്‍ നടന്നുവരവെയാണ് ഭക്ഷ്യവസ്തുക്കളും ഉപയോഗ്യമല്ലാത്ത … Continue reading "വിഷമത്സ്യത്തിന്റെ വരവ് തടയണം"

Published On:Jun 26, 2018 | 3:19 pm

മീന്‍കൂട്ടി ഭക്ഷണം ശീലിച്ചവര്‍ക്ക് ഇനി ഭയപ്പാടിന്റെ കാലം. വലിയ വില കൊടുത്ത് അടുക്കളയില്‍ എത്തിക്കുന്ന തിളങ്ങുന്ന മത്സ്യം ഭക്ഷ്യയോഗ്യമാണോ എന്നറിയാന്‍ മാര്‍ഗമില്ലാത്തതാണ് ഭയപ്പാടിന് കാരണം. അടുത്ത ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ചെക്ക്‌പോസ്റ്റുകള്‍, കൊല്ലം എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയ ടണ്‍ കണക്കിന് മത്സ്യത്തിലും ചെമ്മീനിലും മാരക വിഷമായ ഫോര്‍മാലിന്‍ ചേര്‍ത്തിട്ടുണ്ടെന്ന പരിശോധന ഫലം ഏറെ ഉല്‍ക്കണ്ഠയും ഭയപ്പാടും ഉണ്ടാക്കുന്നതാണ്.
സംസ്ഥാനത്തെ വായുവും വെള്ളവും മലിനമാകുന്നതിന്റെയും അതിന് സ്വീകരിക്കേണ്ട പരിഹാര മാര്‍ഗങ്ങളെയും സംബന്ധിച്ച് അങ്ങോളമിങ്ങോളം ബോധവല്‍കരണ പരിപാടികള്‍ നടന്നുവരവെയാണ് ഭക്ഷ്യവസ്തുക്കളും ഉപയോഗ്യമല്ലാത്ത അവസ്ഥയിലാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നു എന്ന മുന്നറിയിപ്പ്. പരിശോധനയില്ലാതെ ദിനംപ്രതി സംസ്ഥാനത്തെത്തിയ ടണ്‍കണക്കിന് മത്സ്യം എത്ര പേരുടെ ശരീരത്തില്‍ കാന്‍സറിന് കാരണമായേക്കാവുന്ന ഫോര്‍മാലിന്‍ എത്തിച്ചു എന്ന് കണക്കാക്കാന്‍ പ്രയാസമാണ്. ദേശീയ ശരാശരിയേക്കാള്‍ നാലുമടങ്ങ് കൂടുതലാണ് മലയാളികളുടെ മത്സ്യ ഉപയോഗം. ആഴ്ചകളോളം കേടാകാതെ ഇരിക്കാനാണ് മത്സ്യത്തില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതെങ്കിലും മനുഷ്യശരീരത്തില്‍ ഇതുണ്ടാക്കുന്ന കേട് ചിലരുടെ ലാഭക്കൊതി കാരണമാണെന്ന് മനസിലാക്കാന്‍ ഏറെ പഠനം ആവശ്യമില്ല.
സംസ്ഥാനത്തെ പല മീന്‍ മാര്‍ക്കറ്റുകളും ഇന്ന് വൃത്തിയും ശുചിത്വവുമുള്ള ചുറ്റുപാടില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷെ ആവശ്യക്കാരെ ആകര്‍ഷിക്കുന്ന വിധം മേശമേല്‍ പ്രദര്‍ശിപ്പിച്ച് കൂട്ടിയിട്ടിരിക്കുന്ന വിവിധ ഇനം മത്സ്യങ്ങളുടെ ഉള്ളില്‍ വിഷാംശമുണ്ടോ എന്നറിയാന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഇടപെടല്‍ തന്നെ വേണം. സാധാരണക്കാരന് ഇത് തിരിച്ചറിയാന്‍ കഴിയില്ല. മനുഷ്യ ശരീരത്തിലെ ദഹനേന്ദ്രിയ വ്യവസ്ഥ, വൃക്ക, കരള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന ഫോര്‍മാലിന്‍ എന്ന രാസവസ്തു എത്ര കഴുകിയാലും വെന്താലും നശിക്കില്ല. അതിനാല്‍ പരിശോധന സംവിധാനം ശക്തിപ്പെടുത്തി ഗുണനിലവാരം ഉറപ്പുവരുത്താന്‍ ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ ഇടപെടലുകള്‍ കാര്യക്ഷമമാക്കിയില്ലെങ്കില്‍ മീന്‍ ഉപയോഗിക്കുന്നവരെല്ലാം കാന്‍സര്‍ ആശുപത്രിയില്‍ എത്തിപ്പെടേണ്ട സ്ഥിതി വരും.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറി, പഴം എന്നിവയില്‍ വിഷാംശമുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പെ കണ്ടെത്തിയതാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള അവയുടെ ഇറക്കുമതി ഇപ്പോഴും തുടരുന്നു. ഇതോടൊപ്പം വിഷമുള്ള മത്സ്യവും കൂടിയാവുമ്പോള്‍ ജനസംഖ്യ കുറക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരില്ല. വാളയാര്‍, അമരവിള ചെക്ക്‌പോസ്റ്റുകള്‍ വഴി കേരളത്തില്‍ എത്തുന്ന മീനുകള്‍ പരിശോധിച്ചപ്പോള്‍ അമിതമായ അളവില്‍ ഫോര്‍മാലിന്‍ കലര്‍ന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് തിരിച്ചയക്കാനും നടപടിയായിട്ടുണ്ട്. പക്ഷെ വിഷം ചേര്‍ത്തവരെ കണ്ടെത്താനോ അവരുടെ പേരില്‍ നടപടി സ്വീകരിക്കാനോ അധികൃതര്‍ക്കായിട്ടില്ല. അതുകൊണ്ട് ഇത്തരം വിഷ മത്സ്യങ്ങള്‍ ഇനിയും സംസ്ഥാനത്തെത്തുന്നതിന്റെ സാധ്യത തള്ളിക്കളയാനാവില്ല. കൂടുതല്‍ അന്വേഷണം ആവശ്യമായിരിക്കുന്ന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

LIVE NEWS - ONLINE

 • 1
  7 hours ago

  അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

 • 2
  11 hours ago

  കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

 • 3
  15 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 4
  17 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 5
  17 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 6
  18 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 7
  1 day ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 8
  1 day ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 9
  1 day ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി