Monday, June 17th, 2019

തായ് ഗുഹയില്‍നിന്ന് രക്ഷിച്ച കുട്ടികളുടെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

Published On:Jul 11, 2018 | 9:35 pm

ബാങ്കോക്ക്: തായ്ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ 12 കുട്ടികളുടെയും ദൃശ്യങ്ങള്‍ പുറത്ത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആശുപത്രി വസ്ത്രവും മാസ്‌കും ധരിച്ച കുട്ടികള്‍ വാര്‍ഡില്‍ കഴിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഏഴു ദിവസത്തിനു ശേഷം മാത്രമേ കുട്ടികള്‍ ആശുപത്രി വിടുകയുള്ളൂ എന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വീട്ടിലെത്തിയാലും ഒരു മാസത്തോളം വിശ്രമം ആവശ്യമാണെന്നും ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. 17 ദിവസത്തോളം ഗുഹയില്‍ കഴിഞ്ഞ കുട്ടികള്‍ക്ക് രണ്ടു കിലോയോളം ഭാരം കുറഞ്ഞിട്ടുണ്ട്. അവസാനം പുറത്തെത്തിച്ച കുട്ടിക്ക് മാത്രം ശ്വാസകോശത്തില്‍ അണുബാധയുണ്ട്. അണുബാധയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി കുടുംബാഗങ്ങള്‍ക്ക് കുട്ടികളെ സന്ദര്‍ശിക്കാന്‍ സാധിക്കില്ല.

LIVE NEWS - ONLINE

  • 1
    42 mins ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    2 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 3
    4 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 4
    4 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 5
    4 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 6
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 7
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 8
    6 hours ago

    യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

  • 9
    6 hours ago

    വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു