Friday, September 21st, 2018

കാസര്‍കോട് കഞ്ചാവ് മാഫിയകള്‍ തമ്മില്‍ വെടിവെപ്പ്; ഒരാള്‍ക്ക് പരിക്ക്

ഇന്നലെ രാത്രിയിലാണ് സംഭവം.

Published On:Jun 25, 2018 | 12:25 pm

കാസര്‍കോട്:  കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ യുവാവിന് വെടിയുണ്ടയുടെ ചീള് തെറിച്ച് പരിക്ക്. കോട്ടിക്കുളം സിറ്റി സെന്റര്‍ കെട്ടിടത്തിലാണ് ഇന്നലെ രാത്രി 10 മണിയോടെ വെടിവെപ്പുണ്ടായത്. പാലക്കുന്ന് സ്വദേശി ഫയാസിനാണ് (19) വെടിയേറ്റത്. പരിക്കേറ്റ ഫയാസിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയുതിര്‍ത്തപ്പോള്‍ വെടിയുണ്ട ചുമരില്‍ തറച്ച് അതിന്റെ ചീള് ഫയാസിന്റെ കാലില്‍ തുളഞ്ഞുകയറുകയായിരുന്നു. യുവാവിനെ ഉടന്‍ തന്നെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കോലാച്ചി നാസര്‍ എന്നയാളാണ് ഫയാസിനെ വെടിവെച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വെടിവെപ്പ് സംഭവം ഇന്ന് രാവിലെയാണ് പുറംലോകം അറിഞ്ഞത്. സംഘത്തില്‍പെട്ടവര്‍ തന്നെയാണ് പരിക്കേറ്റ ഫയാസിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം.

 

LIVE NEWS - ONLINE

  • 1
    2 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    3 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    3 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    3 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    4 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    4 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    5 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    5 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    6 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച