Wednesday, September 26th, 2018

ഫയര്‍സര്‍വ്വീസിനെക്കുറിച്ച് ആര്‍ക്കും ആക്ഷേപം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: ഫയര്‍ സര്‍വ്വീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഇതുവരെ ആര്‍ക്കും ഒരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ അവരുടെ അധികാരത്തിന്റെ പേരില്‍ എതിര്‍ അഭിപ്രായമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ പുതുതായി പണിതീര്‍ത്ത ഫയര്‍‌സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍പ്പണത്തില്‍ ഏറ്റവും വലുതാണ് ജീവാര്‍പ്പണം ഇത് അക്ഷരാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഫയര്‍ സര്‍വീസ് സേനാംഗങ്ങളാണ്. സ്വന്തം ജീവന്‍ പോലും കാര്യമാക്കാതെ പ്രവര്‍ത്തിക്കുന്നവരാണ് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍. ഒരാള്‍ക്ക് സംഭവിക്കുന്ന അപകടങ്ങള്‍ മുതല്‍ വലിയ ദുരന്തങ്ങള്‍ വരെ സംഭവിക്കുമ്പോള്‍ 101ല്‍ വിളിച്ചാല്‍ സഹായവുമായി … Continue reading "ഫയര്‍സര്‍വ്വീസിനെക്കുറിച്ച് ആര്‍ക്കും ആക്ഷേപം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി"

Published On:Jun 27, 2017 | 2:51 pm

കണ്ണൂര്‍: ഫയര്‍ സര്‍വ്വീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഇതുവരെ ആര്‍ക്കും ഒരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ അവരുടെ അധികാരത്തിന്റെ പേരില്‍ എതിര്‍ അഭിപ്രായമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ പുതുതായി പണിതീര്‍ത്ത ഫയര്‍‌സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍പ്പണത്തില്‍ ഏറ്റവും വലുതാണ് ജീവാര്‍പ്പണം ഇത് അക്ഷരാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഫയര്‍ സര്‍വീസ് സേനാംഗങ്ങളാണ്. സ്വന്തം ജീവന്‍ പോലും കാര്യമാക്കാതെ പ്രവര്‍ത്തിക്കുന്നവരാണ് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍. ഒരാള്‍ക്ക് സംഭവിക്കുന്ന അപകടങ്ങള്‍ മുതല്‍ വലിയ ദുരന്തങ്ങള്‍ വരെ സംഭവിക്കുമ്പോള്‍ 101ല്‍ വിളിച്ചാല്‍ സഹായവുമായി ഫയര്‍ഫോഴ്‌സ് ഓടിയെത്തുമെന്നാണ് ജനങ്ങളുടെ വിശ്വാസം. ഏത് സമയത്തായാലും അവര്‍ ഓടിയെത്തുകയും ചെയ്യും. അതുകൊണ്ട് തന്നെയാണ് എല്ലാവരും 101 എന്ന നമ്പര്‍ ഓര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ വിഭവശേഷി പോലെ ആധുനിക ഉപകരണങ്ങളും സേനക്ക് പ്രധാനമാണ്. സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ ഒരു ദൗര്‍ബല്യവും ഉണ്ടാകാന്‍ പാടില്ല. അതിന് നല്ല മുന്‍തൂക്കം കൊടുക്കാനാണ് സര്‍ക്കാര്‍ ബജറ്റില്‍ 39 കോടി രൂപ അനുവദിച്ചത്. ഇതിലൂടെ രക്ഷാപ്രവര്‍ത്തനങ്ങളുടെ കുറവ് ഒരു പരിധിവരെ കുറക്കാന്‍ കഴിഞ്ഞു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. എ ഹേമചന്ദ്രന്‍ ഐ പി എസ്, മേയര്‍ ഇ പി ലത, എം പിമാരായ കെ കെ രാഗേഷ്, പി കെ ശ്രീമതി ടീച്ചര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കന്റോണ്‍മെന്റ് വൈസ് പ്രസിഡന്റ് വി ആന്‍ഡ്രൂസ്, കൗണ്‍സിലര്‍ ജിഷാ കൃഷ്ണന്‍, സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, അഡ്വ. ടി ഒ മോഹനന്‍, പി പി ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സി പി ഷൈജന്‍, കെ രാധാകൃഷ്ണന്‍, എം പി മുഹമ്മദലി, വി വി കുഞ്ഞികൃഷ്്ണന്‍, വര്‍ക്കി വട്ടപ്പാറ, അരുണ്‍ ഭാസ്‌കര്‍

LIVE NEWS - ONLINE

 • 1
  39 mins ago

  കണ്ണൂരില്‍ 20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

 • 2
  1 hour ago

  20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

 • 3
  1 hour ago

  തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

 • 4
  1 hour ago

  ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു

 • 5
  2 hours ago

  നാല്‍പ്പതുകാരിയായ അധ്യാപിക നാടുവിട്ടത് പത്താം ക്ലാസുകാരനൊടൊപ്പം

 • 6
  2 hours ago

  ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര ഇന്ന് അവസാനിക്കും

 • 7
  2 hours ago

  പടിക്കല്‍ കലമുടച്ച് ഇന്ത്യ

 • 8
  3 hours ago

  വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി സംശയം

 • 9
  4 hours ago

  വാനിന്റെ സ്റ്റിയറിങ്ങില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍