Wednesday, September 19th, 2018

സ്വന്തം വീടിന് തീയിട്ട യുവാവ് അറസ്റ്റില്‍

കോട്ടയം: മദ്യ ലഹരിയില്‍ സ്വന്തം വീടിന് തീയിട്ട കേസില്‍ യുവാവ് അറസ്റ്റിലായി. വീട് ഭാഗികമായി കത്തി നശിച്ചു. നീലിമംഗലം പുതിയ പാലത്തിന് സമീപം പനച്ചിമറ്റത്തില്‍ വിശ്വപ്രകാശാണ് സ്വന്തം വീടിന് തീയിട്ടതിന് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തുകൂടി തീ പടരുന്നത് കണ്ട് നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന വിശ്വപ്രകാശ് വീടിനുള്ളില്‍ കരിയില കൂട്ടിയിട്ട് തീയിട്ടശേഷം മുങ്ങുകയായിരുന്നുവത്രേ. തടി കൊണ്ടു നിര്‍മ്മിച്ച വീടിന്റെ മേല്‍ക്കൂരയും കട്ടിലും മെത്തയും പാത്രങ്ങളും തീപിടുത്തത്തില്‍ കത്തിനശിച്ചു. വീട്ടില്‍നിന്നു തീ … Continue reading "സ്വന്തം വീടിന് തീയിട്ട യുവാവ് അറസ്റ്റില്‍"

Published On:Sep 5, 2018 | 8:06 am

കോട്ടയം: മദ്യ ലഹരിയില്‍ സ്വന്തം വീടിന് തീയിട്ട കേസില്‍ യുവാവ് അറസ്റ്റിലായി. വീട് ഭാഗികമായി കത്തി നശിച്ചു. നീലിമംഗലം പുതിയ പാലത്തിന് സമീപം പനച്ചിമറ്റത്തില്‍ വിശ്വപ്രകാശാണ് സ്വന്തം വീടിന് തീയിട്ടതിന് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തുകൂടി തീ പടരുന്നത് കണ്ട് നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന വിശ്വപ്രകാശ് വീടിനുള്ളില്‍ കരിയില കൂട്ടിയിട്ട് തീയിട്ടശേഷം മുങ്ങുകയായിരുന്നുവത്രേ. തടി കൊണ്ടു നിര്‍മ്മിച്ച വീടിന്റെ മേല്‍ക്കൂരയും കട്ടിലും മെത്തയും പാത്രങ്ങളും തീപിടുത്തത്തില്‍ കത്തിനശിച്ചു. വീട്ടില്‍നിന്നു തീ ഉയരുന്നതു കണ്ട് അയല്‍വാസികള്‍ വിവരമറിയച്ചതിനെത്തുടര്‍ന്നു അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സജിമോന്‍ ടി. ജോസഫിന്റെ നേതൃത്വത്തിലുള്ള കോട്ടയം യൂണിറ്റിലെ അഗ്‌നിശമനസേന എത്തി തീ അണച്ചു.

LIVE NEWS - ONLINE

  • 1
    6 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    7 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    8 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    11 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    12 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    14 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    15 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    16 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    17 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു