Thursday, April 26th, 2018

പള്ളിപ്പെരുന്നാളിനിടെ വെടിക്കെട്ടപകടം; ഒരാള്‍ മരിച്ചു

കറുകുറ്റി മാമ്പ്ര അസീസി നഗര്‍ കപ്പേളയില്‍ വെടിക്കെട്ടിനിടെ പടക്ക സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് തീപര്‍ന്നാണ് അപകടമുണ്ടായത്.

Published On:Apr 16, 2018 | 9:11 am

കൊച്ചി: അങ്കമാലിയില്‍ കറുകുറ്റിക്ക് സമീപം പള്ളിപെരുന്നാളിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ഒരാള്‍ മരിച്ചു. കറുകുറ്റി മുല്ലേപ്പറമ്പില്‍ സാജുവിന്റെ മകന്‍ സൈമണ്‍ (21) ആണ് മരിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ അങ്കമാലി,ചാലക്കുടി, എറണാകുളം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.
ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം്. കറുകുറ്റി മാമ്പ്ര അസീസി നഗര്‍ കപ്പേളയില്‍ വെടിക്കെട്ടിനിടെ പടക്ക സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് തീപര്‍ന്നാണ് അപകടമുണ്ടായത്. രണ്ട് ദിവസമായി നടക്കുന്ന പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. എന്നാല്‍ ഇതിനിടെ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് തീ പടര്‍ന്ന് ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വെടിക്കെട്ട് പുര്ക്ക് അകത്തുണ്ടായിരുന്ന സൈമണാണ് മരിച്ചത്. കെട്ടിടത്തിന്റെ ചുറ്റുമുണ്ടായിരുന്ന ആളുകള്‍ക്കാണ് പരിക്കേറ്റത്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    പിണറായിലെ കൊലപാതകം: സൗമ്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 2
    10 hours ago

    കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

  • 3
    11 hours ago

    കബനി നദിയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

  • 4
    15 hours ago

    ഇന്ധന വില കുറക്കണം

  • 5
    15 hours ago

    ലൈംഗികപീഡനക്കേസ്; അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

  • 6
    16 hours ago

    ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ..

  • 7
    17 hours ago

    വയറുവേദനയും ശ്വാസതടസവും ; ആറാം ക്ലാസ്‌കാരന്‍ മരിച്ചു

  • 8
    18 hours ago

    വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ക്കായി….

  • 9
    18 hours ago

    ലിഗയുടെ മരണം; കൊലപാതക സംശയം ബലപ്പെടുന്നു