പുല്‍ മേടുകള്‍ കത്തി നശിച്ചു

Published:January 10, 2017

കൊല്ലം: പുനലൂര്‍ ശ്രീനാരായണ കോളേജ് വളപ്പില്‍ പുല്‍ മേടുകള്‍ കത്തി നശിച്ചു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. കോളേജ് ഗ്രൗണ്ടിനോട് ചേര്‍ന്ന തേക്ക് പ്ലാന്റേഷനുള്ള പുല്‍ മേട്ടിലാണ് തീ പടര്‍ന്നു പിടിച്ചത്. അരയേക്കറോളം ഭൂമിയിലെ അടിക്കാടുകള്‍ കത്തി നശിച്ചു. വേനല്‍ കടുത്തതോടെയാണ് തീയുടെ ശല്യം രൂക്ഷമയിരിക്കുന്നത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കഴിഞ്ഞ വേനലിലും കോളേജ് വളപ്പില്‍ തീപ്പിടിച്ച് രണ്ടേക്കറോളം ഭൂമിയിലെ അടിക്കാടുകള്‍ കത്തി നശിച്ചിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.