Wednesday, August 21st, 2019

കൊച്ചിയില്‍ വീണ്ടും തീപിടുത്തം

അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Published On:Jul 18, 2019 | 4:50 pm

കൊച്ചി: എറണാകുളം നഗരത്തില്‍ വീണ്ടും അഗ്‌നിബാധ. എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇ സൈന്‍ എന്‍ക്ലൈവ് ബില്‍ഡിംഗിന്റെ രണ്ടാം നിലയിലാണു തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ 3.45 ഓടെയായിരുന്നു സംഭവം. കൊടക് മഹീന്ദ്ര സെക്യൂരിറ്റി എന്ന സ്ഥാപനമാണ് ഈ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. തീപിടിത്തത്തില്‍ ഓഫീസിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഒരു മണിക്കൂറെടുത്താണു തീയണച്ചത്.
മുന്‍ഭാഗത്തെ ഗ്ലാസും വാതിലിന്റെ പൂട്ടും തകര്‍ത്ത് അകത്ത് കയറിയ സംഘത്തിന് കനത്ത പുക തിരിച്ചടിയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സ്ഥാപനത്തിനുള്ളിലെ ഫര്‍ണീച്ചറുകള്‍, എസി, റൂഫ് എന്നിവയടക്കം കത്തിയമര്‍ന്നു. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണം.

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു