Wednesday, August 21st, 2019

വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി

പോലീസ് കേസെടുത്തു

Published On:Jul 6, 2019 | 9:37 am

പാവറട്ടി: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് യുവാക്കളുടെ ഭീഷണി. മൂന്നുമാസം മുമ്പ് ഇതേ യുവാക്കള്‍ വിദ്യാര്‍ഥിനിയെ ശല്യംചെയ്യുന്നതായി അച്ഛന്‍ പാവറട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകീട്ട് ബൈക്കിലെത്തിയ രണ്ടുപേര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിയെയും അച്ഛനെയും പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പോലീസില്‍ പരാതി നല്‍കുമോ എന്നു ചോദിച്ചായിരുന്നു ഭീഷണി.
വിദ്യാര്‍ഥിനി ഭയന്ന് പ്രാണരക്ഷാര്‍ഥം ഓടി. ഇതിനിടെ വീണ് കൈകാലുകള്‍ക്ക് പരിക്കേറ്റു. മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.
മകളെ സ്‌കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ വരുന്നതിനിടയിലാണ് അച്ഛന്‍ സംഭവമറിയുന്നത്.
മകളെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ഇതേ യുവാക്കള്‍ വഴിയില്‍ തടഞ്ഞ് ഓട്ടോ ടാക്‌സിയുടെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തെന്നും പോലീസില്‍ നല്‍കിയ പരാതിയിലുണ്ട്. തങ്ങള്‍ക്കുനേരെ കല്ലേറ് ഉണ്ടായതായി കാണിച്ച് യുവാക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു