Monday, June 17th, 2019

ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് തീപിടിച്ചു

ഇടുക്കി: കുട്ടിക്കാനത്തും ഞെരിപാലത്തിന് സമീപവും ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് തീപിടിച്ചു. കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാല്‍ ആളപായമില്ല. രണ്ട് സംഭവത്തിലും കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. കുട്ടിക്കാനത്തിനും വളഞ്ഞങ്ങാനത്തിനും ഇടയില്‍ പകല്‍ രണ്ടരയോടെയാണ് ഓടിക്കൊണ്ടിരുന്ന ലോഗന്‍ കാര്‍ കത്തി നശിച്ചത്. കാറില്‍ യാത്ര ചെയ്തിരുന്ന വിദേശ ദമ്പതികള്‍, ഡ്രൈവര്‍ എന്നിവര്‍ക്ക് അപായമില്ല. കാര്‍ പൂര്‍ണമായും നശിച്ചു. ഇതുവഴിയുള്ള ഗതാഗതം അര മണിക്കൂറോളം തടസ്സപ്പെട്ടു. ഞെരിപാലത്ത് ബൈസണ്‍വാലി സ്വദേശി മേനോന്‍വീട്ടില്‍ ജോബിയുടെ മാരുതി കാറിനാണ് ഓടുന്നതിനിടയില്‍ തീപിടിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ രാജാക്കാട് … Continue reading "ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് തീപിടിച്ചു"

Published On:Nov 8, 2018 | 8:02 am

ഇടുക്കി: കുട്ടിക്കാനത്തും ഞെരിപാലത്തിന് സമീപവും ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് തീപിടിച്ചു. കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാല്‍ ആളപായമില്ല. രണ്ട് സംഭവത്തിലും കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. കുട്ടിക്കാനത്തിനും വളഞ്ഞങ്ങാനത്തിനും ഇടയില്‍ പകല്‍ രണ്ടരയോടെയാണ് ഓടിക്കൊണ്ടിരുന്ന ലോഗന്‍ കാര്‍ കത്തി നശിച്ചത്. കാറില്‍ യാത്ര ചെയ്തിരുന്ന വിദേശ ദമ്പതികള്‍, ഡ്രൈവര്‍ എന്നിവര്‍ക്ക് അപായമില്ല. കാര്‍ പൂര്‍ണമായും നശിച്ചു. ഇതുവഴിയുള്ള ഗതാഗതം അര മണിക്കൂറോളം തടസ്സപ്പെട്ടു. ഞെരിപാലത്ത് ബൈസണ്‍വാലി സ്വദേശി മേനോന്‍വീട്ടില്‍ ജോബിയുടെ മാരുതി കാറിനാണ് ഓടുന്നതിനിടയില്‍ തീപിടിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ രാജാക്കാട് നിന്ന് രാജകുമാരിക്കുള്ള യാത്രാമധ്യേയാണ് സംഭവം. വാഹനത്തിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് ജോബി ഇറങ്ങി ഓടി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നു കരുതുന്നു. കാര്‍ പൂര്‍ണമായും കത്തി. സംഭവത്തെതുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

LIVE NEWS - ONLINE

  • 1
    13 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    17 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    19 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    21 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    23 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    23 hours ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി