Wednesday, July 24th, 2019

ബാങ്കിന് തീപിടിച്ചു

ആലപ്പുഴ: ഫെഡറല്‍ ബാങ്ക് മണ്ണഞ്ചേരി ശാഖയില്‍ തീപിടിത്തം. യുപിഎസ് ഉള്‍പ്പെടെ കത്തിനശിച്ചു. ഇലക്ട്രിക്കല്‍ മുറിയിലുണ്ടായ അഗ്‌നിബാധയില്‍ ജീവനക്കാരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലില്‍ അപകടം ഒഴിവായി. മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിന് സമീപം ആലപ്പുഴ-തണ്ണീര്‍മുക്കം റോഡരികിലെ ശാഖയിലാണ് സംഭവം. ബാങ്ക് ജീവനക്കാരിയായ മണ്ണഞ്ചേരി ഈരയില്‍ ജോസിന്റെ ഭാര്യ അന്നമ്മ മുറി വൃത്തിയാക്കുന്നതിനിടെ എംഎല്‍സിബിയുടെ ഭാഗത്തുനിന്നും തീയും തുടര്‍ന്ന് വലിയ തോതില്‍ പുകയും ഉയരുകയായിരുന്നു. ബാങ്ക് ജീവനക്കാര്‍ ഫയര്‍ എക്‌സിറ്റിംഗ്വിഷര്‍ ഉപയോഗിച്ച് തീ അണച്ചു. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ … Continue reading "ബാങ്കിന് തീപിടിച്ചു"

Published On:Nov 3, 2018 | 8:04 am

ആലപ്പുഴ: ഫെഡറല്‍ ബാങ്ക് മണ്ണഞ്ചേരി ശാഖയില്‍ തീപിടിത്തം. യുപിഎസ് ഉള്‍പ്പെടെ കത്തിനശിച്ചു. ഇലക്ട്രിക്കല്‍ മുറിയിലുണ്ടായ അഗ്‌നിബാധയില്‍ ജീവനക്കാരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലില്‍ അപകടം ഒഴിവായി. മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിന് സമീപം ആലപ്പുഴ-തണ്ണീര്‍മുക്കം റോഡരികിലെ ശാഖയിലാണ് സംഭവം. ബാങ്ക് ജീവനക്കാരിയായ മണ്ണഞ്ചേരി ഈരയില്‍ ജോസിന്റെ ഭാര്യ അന്നമ്മ മുറി വൃത്തിയാക്കുന്നതിനിടെ എംഎല്‍സിബിയുടെ ഭാഗത്തുനിന്നും തീയും തുടര്‍ന്ന് വലിയ തോതില്‍ പുകയും ഉയരുകയായിരുന്നു. ബാങ്ക് ജീവനക്കാര്‍ ഫയര്‍ എക്‌സിറ്റിംഗ്വിഷര്‍ ഉപയോഗിച്ച് തീ അണച്ചു. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ അന്നമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ആലപ്പുഴയില്‍നിന്നും ഫയര്‍ ഫോഴ്‌സും എത്തി. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.

LIVE NEWS - ONLINE

  • 1
    2 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 2
    42 mins ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 3
    1 hour ago

    ചെറുതല്ല എന്നാല്‍ വലുതും

  • 4
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 5
    2 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

  • 6
    2 hours ago

    പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

  • 7
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 8
    2 hours ago

    ഡി.എം.കെ. നേതാവും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ടു

  • 9
    2 hours ago

    കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും