Tuesday, September 25th, 2018

പള്ളിയില്‍ തിപിടുത്തം; കത്തിച്ചതാണെന്ന് സൂചന

മാനസീക അസ്വാസ്ഥ്യമുള്ള ഒരാളാണ് പള്ളി കത്തിയതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമത്രെ.

Published On:Aug 30, 2018 | 1:17 pm

തലശ്ശേരി: മുഴപ്പിലങ്ങാട് സീതിന്റെ പള്ളി ആയിരാസി മഖാം കത്തിച്ചതാണെന്ന് പ്രാഥമിക നിഗമനമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് എടക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്തയാളെ കോടതി നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് കുതിരവട്ടം ആശുപത്രിയിലേക്ക് മാറ്റി.
മാനസീക അസ്വാസ്ഥ്യമുള്ള ഒരാളാണ് പള്ളി കത്തിയതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമത്രെ. പോലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ പല പേരുകളുമാണ് പറയുന്നതുമത്രെ. ഇന്നലെ രാത്രിയോടെ ഇയാളെ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കോഴിക്കോട് കുതിരവട്ടം ആശുപത്രിയില്‍ ചികില്‍സക്കായി പ്രവേശിപ്പിക്കുകയായിരുന്നു. സുമാര്‍ നാല്‍പ്പത് വയസ്സ് പ്രായമുള്ള യുവാവ് ആനന്ദ്, സിദ്ധാര്‍ത്ഥ്, ബാബു എന്നൊക്കെയാണത്രെ പേര് ചോദിക്കുമ്പോള്‍ പോലീസിനോട് പറയുന്നതെന്നുമാണ് പോലീസ് സൂചിപ്പിക്കുന്നത്.

LIVE NEWS - ONLINE

  • 1
    53 mins ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 2
    4 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 3
    4 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 4
    6 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 5
    6 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 6
    6 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 7
    7 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 8
    8 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    9 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി