Tuesday, September 18th, 2018

തേയിലത്തോട്ടത്തിലെ ഗോഡൗണിന് തീപിടിച്ച് ലക്ഷങ്ങളുടെ നാഷ്ടം

ഇടുക്കി: വണ്ടിപ്പെരിയാറിലെ സ്വകാര്യ തേയിലത്തോട്ടത്തിലെ ഗോഡൗണിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. നെല്ലിമലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ തേയിലത്തോട്ടത്തിലെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിനാണ് കഴിഞ്ഞ ദിവസം രാത്രി തീപിടുത്തമുണ്ടായത്. സാധനങ്ങളുടെ സൂക്ഷിപ്പുകേന്ദ്രത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പലചരക്കു കടയും ഉപകരണങ്ങളും അഗ്‌നിക്കിരയായിട്ടുണ്ട്. ഏകദേശം 29 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. നെല്ലിമലയിലെ തേയിലക്കാടിന് ഉള്ളിലായി സ്ഥിതിചെയ്യുന്ന കെട്ടിടം വൈദ്യുതി കണക്ഷന്‍ പോലും ഇല്ലാത്തതാണ്. രാത്രി ഉഗ്രശബ്ദം കേട്ടതിനെ തുടര്‍ന്നു തോട്ടത്തിന്റെ കാവല്‍ക്കാരും തൊഴിലാളികളുമാണ് തീ പടരുന്നത് … Continue reading "തേയിലത്തോട്ടത്തിലെ ഗോഡൗണിന് തീപിടിച്ച് ലക്ഷങ്ങളുടെ നാഷ്ടം"

Published On:Aug 13, 2018 | 8:04 am

ഇടുക്കി: വണ്ടിപ്പെരിയാറിലെ സ്വകാര്യ തേയിലത്തോട്ടത്തിലെ ഗോഡൗണിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. നെല്ലിമലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ തേയിലത്തോട്ടത്തിലെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിനാണ് കഴിഞ്ഞ ദിവസം രാത്രി തീപിടുത്തമുണ്ടായത്. സാധനങ്ങളുടെ സൂക്ഷിപ്പുകേന്ദ്രത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പലചരക്കു കടയും ഉപകരണങ്ങളും അഗ്‌നിക്കിരയായിട്ടുണ്ട്. ഏകദേശം 29 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. നെല്ലിമലയിലെ തേയിലക്കാടിന് ഉള്ളിലായി സ്ഥിതിചെയ്യുന്ന കെട്ടിടം വൈദ്യുതി കണക്ഷന്‍ പോലും ഇല്ലാത്തതാണ്. രാത്രി ഉഗ്രശബ്ദം കേട്ടതിനെ തുടര്‍ന്നു തോട്ടത്തിന്റെ കാവല്‍ക്കാരും തൊഴിലാളികളുമാണ് തീ പടരുന്നത് കണ്ടത്. തൊഴിലാളികളുടെ നേതൃത്വത്തില്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കെട്ടിടത്തിനുള്ളില്‍ കീടനാശിനികള്‍, ടയര്‍, മോട്ടോറുകള്‍ എന്നിവയും ഉപയോഗം കഴിഞ്ഞു ബാക്കിവന്ന പെട്രോളിയം ഉല്‍പന്നങ്ങളും ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്കു തീ പടര്‍ന്നു പിടിക്കുകയായിരുന്നു. കെട്ടിടത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പലചരക്കുകടയും പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ടം. മൂന്നുലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികള്‍ കത്തിനശിച്ചതായാണ് കട നടത്തിയിരുന്ന ഫ്രാന്‍സിസ് എന്ന സ്റ്റീഫന്‍ പറയുന്നത്. അഗ്‌നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടെ കെട്ടിടങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    5 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    6 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    9 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    10 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    11 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    12 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    13 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    13 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍