Sunday, February 17th, 2019

റെയില്‍വേ ട്രാക്കില്‍ കാല്‍വിരലുകള്‍ കണ്ടെത്തി

പാലക്കാട്: ഷൊര്‍ണൂരിലെ അഞ്ച്, ആറ് പ്ലാറ്റ്‌ഫോമിന് പുറത്തെ റെയില്‍വേട്രാക്കില്‍ രണ്ട് വിരലുകള്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി റെയില്‍വേ ജീവനക്കാരാണ് ഈ വിവരം പോലീസില്‍ അറിയിച്ചത്. കാല്‍പാദത്തിന്റെ മുന്‍വശവും തള്ളവിരലും അതിനോടുചേര്‍ന്ന വിരലുമായിരുന്നു ട്രാക്കില്‍നിന്നും കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചിട്ടില്ലാത്തതിനാല്‍ കാലപ്പഴക്കമുണ്ടാകില്ല എന്ന് കരുതുന്നു. സ്ത്രീയുടേതാണോ പുരുഷന്റേതാണോ വിരലുകളെന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അറിയാനാകൂ. സംഭവത്തില്‍ മറ്റ് സ്ഥലങ്ങളില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയിട്ടുണ്ടോ എന്ന വിവരവും പോലീസ് അന്വേഷിക്കുന്നുണ്ട്. തൃശ്ശൂര്‍ റെയില്‍വേപോലീസ് എസ്.ഐ. വനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഷൊര്‍ണൂരില്‍നിന്നുള്ള പോലീസ് നായയും ശാസ്ത്രീയ … Continue reading "റെയില്‍വേ ട്രാക്കില്‍ കാല്‍വിരലുകള്‍ കണ്ടെത്തി"

Published On:May 9, 2018 | 8:01 am

പാലക്കാട്: ഷൊര്‍ണൂരിലെ അഞ്ച്, ആറ് പ്ലാറ്റ്‌ഫോമിന് പുറത്തെ റെയില്‍വേട്രാക്കില്‍ രണ്ട് വിരലുകള്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി റെയില്‍വേ ജീവനക്കാരാണ് ഈ വിവരം പോലീസില്‍ അറിയിച്ചത്. കാല്‍പാദത്തിന്റെ മുന്‍വശവും തള്ളവിരലും അതിനോടുചേര്‍ന്ന വിരലുമായിരുന്നു ട്രാക്കില്‍നിന്നും കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചിട്ടില്ലാത്തതിനാല്‍ കാലപ്പഴക്കമുണ്ടാകില്ല എന്ന് കരുതുന്നു. സ്ത്രീയുടേതാണോ പുരുഷന്റേതാണോ വിരലുകളെന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അറിയാനാകൂ. സംഭവത്തില്‍ മറ്റ് സ്ഥലങ്ങളില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയിട്ടുണ്ടോ എന്ന വിവരവും പോലീസ് അന്വേഷിക്കുന്നുണ്ട്. തൃശ്ശൂര്‍ റെയില്‍വേപോലീസ് എസ്.ഐ. വനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഷൊര്‍ണൂരില്‍നിന്നുള്ള പോലീസ് നായയും ശാസ്ത്രീയ പരിശോധകസംഘവും ട്രാക്കില്‍ പരിശോധന നടത്തി. കാല്‍വിരലുകള്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    3 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    5 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    11 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    13 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും