Wednesday, November 14th, 2018

പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് തുരങ്കപാത

14 അടി നീളമുള്ള തുരങ്കമാണ് കണ്ടെത്തിയത്

Published On:Sep 30, 2017 | 9:22 pm

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ആര്‍എസ് പുര സെക്ടറിലെ അര്‍ണിയ സബ് സെക്ടറില്‍ തുരങ്കം കണ്ടെത്തി. അതിര്‍ത്തി സംരക്ഷണ സേന നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. തുരങ്കത്തിനുള്ളിന്‍ നടത്തിയ തിരച്ചിലില്‍ ആയുധ ശേഖരം പിടിച്ചെടുത്തു. അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശമായ ദമാനയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടിയിലാണ് തുരങ്കം കണ്ടെത്തിയത്. ദസ്‌റ, ദീപാവലി ആഘോഷങ്ങള്‍ക്കിടെ തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താനാണ് തുരങ്കം നിര്‍മ്മിച്ചതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
14 അടി നീളമുള്ള തുരങ്കമാണ് കണ്ടെത്തിയത്. തീവ്രവാദികള്‍ക്ക് ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളുമായി നുഴഞ്ഞു കയറാന്‍ മാത്രം വലുപ്പമുള്ള തുരങ്കമാണിത്. സൈന്യം തുരങ്കം കണ്ടെത്തുമ്പോള്‍ അതിനുള്ളില്‍ ആളുണ്ടായിരുന്നു. എന്നാല്‍ അവര്‍ പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. തുരങ്കം കണ്ടെത്തിയ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏഴുമാസത്തിനിടെ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കമാണിത്.

 

 

LIVE NEWS - ONLINE

  • 1
    4 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    5 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    7 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    10 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    11 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    11 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    11 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    12 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    12 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി