Wednesday, November 21st, 2018

സംസ്ഥാന വാണിജ്യ നയം സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്നു

സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉതകുന്ന പുതിയ വ്യവസായ വാണിജ്യ നയത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി. നഗരങ്ങളില്‍ ചുരുങ്ങിയത് പതിനഞ്ച് ഏക്കറും ഗ്രാമപ്രദേശങ്ങളില്‍ ഇരുപത്തഞ്ച് ഏക്കറും വിസ്തീര്‍ണ്ണമുള്ള വ്യവസായ പാര്‍ക്കുകള്‍ക്ക് വ്യവസായ വകുപ്പ് സൗകര്യം ഒരുക്കും. സംസ്ഥാനത്ത് ഒരു വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നിബന്ധനകളോടെയുള്ള വ്യവസായ വാണിജ്യ നയം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലകളിലും നിലവിലുള്ള തൊഴിലവസരങ്ങള്‍ നിലനിര്‍ത്താനും പുതിയ തൊഴില്‍ … Continue reading "സംസ്ഥാന വാണിജ്യ നയം സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്നു"

Published On:Jul 19, 2018 | 3:18 pm

സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉതകുന്ന പുതിയ വ്യവസായ വാണിജ്യ നയത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി.
നഗരങ്ങളില്‍ ചുരുങ്ങിയത് പതിനഞ്ച് ഏക്കറും ഗ്രാമപ്രദേശങ്ങളില്‍ ഇരുപത്തഞ്ച് ഏക്കറും വിസ്തീര്‍ണ്ണമുള്ള വ്യവസായ പാര്‍ക്കുകള്‍ക്ക് വ്യവസായ വകുപ്പ് സൗകര്യം ഒരുക്കും. സംസ്ഥാനത്ത് ഒരു വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നിബന്ധനകളോടെയുള്ള വ്യവസായ വാണിജ്യ നയം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലകളിലും നിലവിലുള്ള തൊഴിലവസരങ്ങള്‍ നിലനിര്‍ത്താനും പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതിനും ഉതകുന്ന വ്യവസായാന്തരീക്ഷമാണ് ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ ആഗ്രഹിക്കുന്നത്.
ബുദ്ധിശക്തിയും സ്ഥിരോത്സാഹവുമുള്ള യുവാക്കള്‍, ധാരാളമായി ലഭിക്കുന്ന അസംസ്‌കൃത സാധനങ്ങള്‍, വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യത, ഉല്‍പന്ന വിപണന സൗകര്യം എന്നിവയൊക്കെ വ്യവസായ വികസനത്തിന് അത്യാവശ്യമാണ്. ജീവനക്കാരുടെ സഹകരണം ഉറപ്പാക്കാന്‍ സ്ഥാപനങ്ങളുടെ ലാഭം കൂടി പരിഗണിച്ച് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്താന്‍ പുതിയ വ്യവസായ നയത്തില്‍ വ്യവസ്ഥയുണ്ട്. ഇതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ചെറുതും വലുതുമായ നിരവധി വ്യവസായ പാര്‍ക്കുകള്‍ സൃഷ്ടിക്കുകയും വ്യവസായ മേഖല വിപുലപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുമെന്നത് യുവാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. എഞ്ചിനിയറിംഗ്, ബിരുദധാരികള്‍ക്കും ഡിപ്ലോമയുള്ളവര്‍ക്കും സംസ്ഥാനത്തിന് പുറത്തും വിദേശത്തുമൊക്കെയാണ് ഇന്ന് തൊഴിലിന് ആശ്രയിക്കേണ്ടിവരുന്നത്. അവരുടെ കഴിവും സേവനവും സംസ്ഥാനത്തിനകത്ത് തന്നെ വിനിയോഗിക്കാന്‍ കഴിയണം.
ജീവിത സുരക്ഷിതത്വവും മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കാനും ഇതുവഴി കഴിയുന്നതാണ്. സ്വകാര്യ മേഖലയില്‍ വ്യവസായ എസ്റ്റേറ്റുകള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഈ നിബന്ധന ദുരുപയോഗം തടയുന്നതിന് അത്യാവശ്യം തന്നെയാണ്. തിരുവനന്തപുരത്തും കണ്ണൂരിലും ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ജില്ലയില്‍ പരമ്പരാഗതമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സാമ്പത്തിക വളര്‍ച്ചക്കും തൊഴില്‍ സാധ്യതക്കും ഇത് സഹായകരമാണ്. വ്യവസായ മേഖലക്ക് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് ഡ്യൂട്ടി ഇളവ്, രജിസ്‌ട്രേഷന്‍ ഫീസ് ഇളവ് എന്നിവ പുതിയ സംരംഭകര്‍ ആഗ്രഹിക്കുന്നതാണ്. മലബാര്‍ മേഖലയിലെ വ്യവസായ വളര്‍ച്ച ലക്ഷ്യമാക്കി ഏര്‍പ്പെടുത്തുന്ന പ്രകൃതി വാതകം, എല്‍ എന്‍ ജി പൈപ്പ് ലൈന്‍, കോസ്റ്റല്‍ ഇക്കണോമിക് സോണ്‍ എന്നിവക്ക് ഭൂമി കണ്ടെത്താനുള്ള തീരുമാനം പുതിയ സംരംഭകര്‍ സ്വാഗതം ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസായ നയം വ്യവസായികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സുരക്ഷിതത്വം നല്‍കുന്നതാണെന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ഒരു മോണിട്ടറിങ്ങ് സംവിധാനവും ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കും.

 

LIVE NEWS - ONLINE

 • 1
  2 hours ago

  സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

 • 2
  5 hours ago

  അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

 • 3
  5 hours ago

  ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

 • 4
  6 hours ago

  പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

 • 5
  6 hours ago

  എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

 • 6
  7 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 7
  7 hours ago

  ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

 • 8
  7 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 9
  8 hours ago

  പെറുവില്‍ ശക്തമായ ഭൂചലനം