Tuesday, November 13th, 2018

ചികിത്സാ ധനസഹായത്തിന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം; ഒരാള്‍ പിടിയിലായി

കൊല്ലം: പുനലൂര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാധനസഹായം ലഭിച്ചെന്ന് അറിയിപ്പു നല്‍കി കമ്മിഷന്‍ ഇനത്തില്‍ പണം തട്ടാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തടി ഷെരീഫ് മന്‍സിലില്‍ നൗഷാദ്(39) ആണ് അറസ്റ്റിലായത്. സെറിബ്രല്‍ പാള്‍സി ബാധിച്ച ആറു വയസ്സുകാരിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10,000 രൂപ അനുവദിച്ചുവെന്ന് പുനലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നെന്ന വ്യാജേന ഇയാള്‍ അറിയിപ്പ് നല്‍കുകയായിരുന്നു. ഗുരുതര രോഗം ബാധിച്ച പെണ്‍കുട്ടിയുടെ ദുരവസ്ഥ സംബന്ധിച്ച വാര്‍ത്തയില്‍ നിന്നാണ് … Continue reading "ചികിത്സാ ധനസഹായത്തിന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം; ഒരാള്‍ പിടിയിലായി"

Published On:Jul 16, 2018 | 8:01 am

കൊല്ലം: പുനലൂര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാധനസഹായം ലഭിച്ചെന്ന് അറിയിപ്പു നല്‍കി കമ്മിഷന്‍ ഇനത്തില്‍ പണം തട്ടാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തടി ഷെരീഫ് മന്‍സിലില്‍ നൗഷാദ്(39) ആണ് അറസ്റ്റിലായത്. സെറിബ്രല്‍ പാള്‍സി ബാധിച്ച ആറു വയസ്സുകാരിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10,000 രൂപ അനുവദിച്ചുവെന്ന് പുനലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നെന്ന വ്യാജേന ഇയാള്‍ അറിയിപ്പ് നല്‍കുകയായിരുന്നു. ഗുരുതര രോഗം ബാധിച്ച പെണ്‍കുട്ടിയുടെ ദുരവസ്ഥ സംബന്ധിച്ച വാര്‍ത്തയില്‍ നിന്നാണ് വിലാസവും ഫോണ്‍ നമ്പരും കരസ്ഥമാക്കിയത്. തുക സംഘടിപ്പിച്ചു നല്‍കാന്‍ 2500 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. പണം നല്‍കാന്‍ നിവൃത്തിയില്ലാതിരുന്ന കുട്ടിയുടെ മാതാവ് ധനസഹായം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് അറിയിപ്പ് വ്യാജമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയതിനെ തുടര്‍ന്ന് പ്രതിയെ പിടികൂടി പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    1 min ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരിജികള്‍ക്ക് ശേഷം പരിഗണിക്കും

  • 2
    1 hour ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 3
    1 hour ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 4
    2 hours ago

    മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

  • 5
    2 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 6
    2 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 7
    3 hours ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 8
    3 hours ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 9
    4 hours ago

    മുപ്പത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി