Saturday, May 26th, 2018

മുക്കുപണ്ടം: മൂന്ന് കോടി തട്ടിയതിന് ബാങ്ക് സെക്രട്ടറിക്കെതിരെ കേസ്

കഴിഞ്ഞ 11 മാസത്തിനിടെയാണ് തട്ടിപ്പ് നടന്നത്. നാല് മാസമായി പ്രദീപന്‍ ഇവിടെ സെക്രട്ടറിയായി തുടരുകയാണ്.

Published On:Aug 12, 2017 | 1:15 pm

കണ്ണൂര്‍: കരിവെള്ളൂരിലെ സഹകരണ സൊസൈറ്റിയില്‍ മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു. സംഘം പ്രസിഡന്റ് കെ വി ഗിരീശന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കരിവെള്ളൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ വി പ്രദീപന്‍ കഴിഞ്ഞ 11 മാസത്തിനിടെ 2.98 കോടി രൂപയാണ് മുക്കുപണ്ട പണയത്തിലൂടെ തട്ടിപ്പ് നടത്തിയത്. ഒരേ പേരില്‍ തന്നെ മൂന്നും നാലും പണയങ്ങള്‍ നടന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്.
സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ഷൈനയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെയാണ് പരിശോധനക്കെത്തിയത്.
കഴിഞ്ഞ ആഗസ്ത് 16ന് പരിശോധന നടന്നപ്പോള്‍ തിരിമറി ഒന്നും കണ്ടെത്തിയിരുന്നില്ല. കഴിഞ്ഞ 11 മാസത്തിനിടെയാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ നാല് മാസമായി പ്രദീപന്‍ ഇവിടെ സെക്രട്ടറിയായി തുടരുകയാണ്. പ്രദീപനെ കൂടാതെ ഒരു ജീവനക്കാരി മാത്രമേ ഇവിടെയുള്ളൂ. മൂന്ന് കോടി രൂപ പ്രവര്‍ത്തനമൂലധനമുള്ള സംഘത്തിലാണ് 2.98 കോടിയുടെ തട്ടിപ്പ് നടന്നത്.
പരിശോധന സമയം പുറത്തേക്ക് പോയ സെക്രട്ടറി തിരിച്ചുവന്നില്ല. ഇദ്ദേഹത്തിന്റെ മൊബൈല്‍ സ്വിച്ച് ഓഫാണ്. രാത്രി ഏറെ വൈകും വരെ നടത്തിയ പരിശോധന റിപ്പോര്‍ട്ട് സഹകരണ വകുപ്പ് ഭരണസമിതിക്ക് കൈമാറിയിട്ടുണ്ട്്. പോലീസ് പരിശോധന തുടരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    നിപ വൈറസ്; ഒരാള്‍ കൂടി മരിച്ചു

  • 2
    6 hours ago

    ജൂണില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായി

  • 3
    6 hours ago

    സത്യസന്ധമായ കൃത്യനിര്‍വ്വഹണം ഭീഷണിയില്‍: മന്ത്രി കടന്നപ്പള്ളി

  • 4
    7 hours ago

    പുതുമഴ പെയ്തപ്പോള്‍ നഗരത്തില്‍ പരക്കെ കവര്‍ച്ചാശ്രമം

  • 5
    8 hours ago

    ചെങ്ങന്നൂര്‍; ഇടതുമുന്നണിക്ക് ആശങ്കയില്ല: കാനം

  • 6
    8 hours ago

    ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്; എ ടി രമേശിനും സുരേന്ദ്രനും സാധ്യത

  • 7
    8 hours ago

    കാറ്റും മഴയും; വയല്‍ക്കിളി മാര്‍ച്ച് മാറ്റി

  • 8
    8 hours ago

    ജില്ലാതല പ്രവേശനോത്സവം കുഞ്ഞിമംഗലം സ്‌കൂളില്‍

  • 9
    8 hours ago

    മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പിതാവിന് തടവും പിഴയും