Friday, November 16th, 2018

അലംഭാവം തുടര്‍ന്നാല്‍ ഖജനാവ് പൂട്ടും

        നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ കാട്ടുന്ന അലംഭാവം സംസ്ഥാനത്തെ ധനസ്ഥിതി താളംതെറ്റിച്ചു. എണ്‍പത് ശതമാനം നികുതി കുടിശ്ശിക അവശേഷിക്കെ ഇത് പിരിച്ചെടുക്കാന്‍ ഊര്‍ജസ്വലമായ ഒരു പ്രവര്‍ത്തനവും ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്നും ഇല്ലാത്തതാണ് സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താന്‍ കാരണമായതെന്ന യാഥാര്‍ത്ഥ്യം വൈകിയ വേളയിലെങ്കിലും സര്‍ക്കാര്‍ മനസിലാക്കണം. ആദായനികുതി, വില്‍പ്പന നികുതി പിരിവില്‍ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത ഗുരുതരവീഴ്ചയാണ് സംഭവിച്ചതെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചേ മതിയാവൂ. സ്വര്‍ണവ്യാപാര രംഗത്തെ തട്ടിപ്പാണ് ഈയടുത്ത കാലത്ത് ചര്‍ച്ചയില്‍ ഏറെ നിറഞ്ഞുനിന്നത്. … Continue reading "അലംഭാവം തുടര്‍ന്നാല്‍ ഖജനാവ് പൂട്ടും"

Published On:Apr 25, 2014 | 2:01 pm

Editorial Khajanavu Full

 

 

 

 
നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ കാട്ടുന്ന അലംഭാവം സംസ്ഥാനത്തെ ധനസ്ഥിതി താളംതെറ്റിച്ചു. എണ്‍പത് ശതമാനം നികുതി കുടിശ്ശിക അവശേഷിക്കെ ഇത് പിരിച്ചെടുക്കാന്‍ ഊര്‍ജസ്വലമായ ഒരു പ്രവര്‍ത്തനവും ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്നും ഇല്ലാത്തതാണ് സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താന്‍ കാരണമായതെന്ന യാഥാര്‍ത്ഥ്യം വൈകിയ വേളയിലെങ്കിലും സര്‍ക്കാര്‍ മനസിലാക്കണം.
ആദായനികുതി, വില്‍പ്പന നികുതി പിരിവില്‍ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത ഗുരുതരവീഴ്ചയാണ് സംഭവിച്ചതെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചേ മതിയാവൂ. സ്വര്‍ണവ്യാപാര രംഗത്തെ തട്ടിപ്പാണ് ഈയടുത്ത കാലത്ത് ചര്‍ച്ചയില്‍ ഏറെ നിറഞ്ഞുനിന്നത്. സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണവ്യാപാരത്തിന്റെ പത്തുശതമാനംപോലും കണക്കില്‍ പെടുന്നില്ലെന്നറിയുമ്പോഴാണ് നികുതിവെട്ടിപ്പിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവരുന്നത്. പത്ത് ശതമാനമാണ് കണക്കില്‍പെടുന്നതെങ്കില്‍ ഇതിന് മാത്രമാണ് നികുതി കൊടുക്കേണ്ടത്. 90ശതമാനത്തിന്റെ കാര്യവും പടിക്ക് പുറത്തുതന്നെ. ഇതില്‍പരം കൊള്ള വേറെന്തുണ്ട്? അറിഞ്ഞുകൊണ്ടുതന്നെ ഈവെട്ടിപ്പിന് കൂട്ടുനില്‍ക്കുന്നവര്‍ ഉപഭോക്താക്കള്‍ ഇടപാട് നടത്തുമ്പോള്‍ നികുതി കൃത്യമായി വാങ്ങുന്നുണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്. സ്വര്‍ണ വ്യാപാരത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഇങ്ങിനെ നടക്കുന്നത്. വാണിജ്യ വ്യാപാരത്തിന്റെ സ്ഥിതിയും ഇതുതന്നെ. നികുതിവെട്ടിപ്പ് ഇപ്പോള്‍ സര്‍വകലാശാല റെക്കോര്‍ഡ് തകര്‍ത്തെന്നറിയുമ്പോള്‍ അത്ഭുതപ്പെടാനേ തരമുള്ളൂ.
സംസ്ഥാനത്ത് നികുതിപിരിവ് കുറഞ്ഞതാണ് ഇപ്പോള്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിക്ക് നിദാനമെന്ന് സമ്മതിച്ചേ മതിയാവൂ. ഓരോ വര്‍ഷവും അവതരിപ്പിക്കുന്ന ബജറ്റില്‍ കാണിക്കുന്ന വരവ് ഖജനാവില്‍ വന്നുചേരണം. എന്നാല്‍ അങ്ങിനെയെന്നുള്ളത് പകല്‍വെളിച്ചം പോലെ വ്യക്തവും. ബജറ്റുകളില്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുന്നത് അലങ്കാരമാണെന്ന് കരുതുന്നവരാണ് ഏറെയും. എന്നാല്‍ കാണിച്ച വരവ് ഖജനാവില്‍ എത്തിയോ എന്ന പരിശോധന കാര്യക്ഷമമായി നടക്കുന്നില്ലെന്നത് വിസ്മരിക്കരുത്. മാര്‍ച്ച് മാസം അവതരിപ്പിക്കുന്ന ബജറ്റ് കണക്കുകള്‍ ചിലപ്പോള്‍ ബന്ധപ്പെട്ടവര്‍ തന്നെ പിന്നീട് ഓര്‍ത്തെന്നും വരില്ല. ജനങ്ങളുടെ കാര്യവും ഇതുതന്നെ. ഇതുപോലെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ മാത്രമെ ബജറ്റ് കണക്കുകളുടെ കാര്യം പുറത്തുവരികയുള്ളൂ. ഇല്ലെങ്കിലത് വിസ്മരിക്കപ്പെടുകയാണ് പതിവ്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ രണ്ടായിരം കോടി രൂപ കടമെടുത്തുകഴിഞ്ഞു. വിഷു-ഈസ്റ്റര്‍ വിശേഷ ദിവസങ്ങളോടനുബന്ധിച്ച് ശമ്പളം നല്‍കാന്‍ പോലും ഏറെ ബുദ്ധിമുട്ടിയെന്ന് പറഞ്ഞാല്‍ പ്രതിസന്ധിയുടെ വ്യാപ്തി എത്രത്തോളമെന്ന് ബോധ്യപ്പെടും. എന്നുമാത്രമല്ല ക്ഷേമ പെന്‍ഷനുകളും മുടങ്ങി. വിഷു-ഈസ്റ്റര്‍ ആഘോഷവേളകളില്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളുമില്ല. ഇതെല്ലാം വിരല്‍ചൂണ്ടുന്നതും കടുത്ത സാമ്പത്തിക പ്രതിസന്ധി തന്നെ. കേരളത്തില്‍ ഏറ്റവുമധികം നികുതി വരുമാനമുള്ള ജില്ലയാണ് എറണാകുളം. റവന്യു വരുമാനത്തിന്റെ 50 ശതമാനത്തോളവും ഖജനാവിലെത്തുന്നത് ഇവിടെ നിന്നാണെങ്കില്‍ ഇത്തവണ ചിത്രം ആകെ മാറിമറിഞ്ഞു. ഈവര്‍ഷം ലക്ഷ്യമിട്ടതിന്റെ ഇരുപത് ശതമാനം പോലും നികുതി പിരിവ് ഏറണാകുളം ജില്ലയില്‍ നടന്നില്ലെന്ന് പറഞ്ഞാല്‍ നികുതിപിരിവിലെ കാര്യക്ഷമതിയില്ലായ്മയുടെ ആഴവും പരപ്പും ബോധ്യപ്പെടും. വിനോദ സഞ്ചാരം, ടൂറിസം മേഖലകളില്‍ ലക്ഷ്യമിട്ടതിന്റെ അന്‍പത് ശതമാനം വരവ് ഇനിയുമുണ്ടായിട്ടില്ല.
ഇത്തരത്തില്‍ റവന്യു രംഗത്ത് നിലനില്‍ക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങളാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ അന്നന്ന് പിറകോട്ടേക്ക് നയിക്കുന്നത് കുടിശ്ശിക പിരിച്ചെടുക്കുന്ന കാര്യത്തില്‍ ഒരടിപോലും പിറകോട്ട് പോകാന്‍ പാടില്ലെന്നുമാത്രമല്ല മറ്റ് താല്‍പര്യങ്ങളും കടന്നുവരരുത്. വന്‍തുക നികുതിയായി നല്‍കേണ്ടവരുമായി ഒരുവിധ ഒത്തുതീര്‍പ്പുകളും ഉണ്ടാവരുത്. ചിലപ്പോള്‍ കാര്യങ്ങള്‍ വിപരീതമായും നടക്കുന്നതുകൊണ്ടാണ് വരുമാനത്തില്‍ കുറവ് വരുന്നത്. വന്‍കിടക്കാരെ പ്രീണിപ്പിച്ച് സാധാരണക്കാരെയും പാവപ്പെട്ടവരെയും കുത്തുപാളയെടുപ്പിക്കുന്ന സമീപനം സ്വീകരിച്ചാല്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി പടുകുഴിയിലായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഏപ്രില്‍മാസം പിന്നിടാറായിട്ടും നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ കാട്ടുന്ന അലസത ഖജനാവ് അടച്ചുപൂട്ടേണ്ടിവരുമെന്ന ആശങ്ക ഉണ്ടായിട്ട് കാര്യമില്ല. ഇതിന് പ്രായോഗിക പ്രവര്‍ത്തനങ്ങളാണ് വേണ്ടത്.

LIVE NEWS - ONLINE

 • 1
  5 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  6 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  7 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  9 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  12 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  13 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  14 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  14 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  15 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം